നീറ്റ് – നെറ്റ് പരീക്ഷ ക്രമക്കേടിനെതിരെ പ്രതിഷേധം ആളിപ്പടരുന്നു. യുത്ത് കോൺഗ്രസ് നേതൃത്വത്തിൽ നടന്ന പാർലമെന്റ് മാർച്ച്് പോലീസ് തടഞ്ഞു. അഖിലേന്ത്യ പ്രസിഡന്റ് ബി.വി. ശ്രീനിവാസ്, കേരള സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ നിരവധി നേതാക്കൾക്കും നൂറുകണക്കിനു പ്രവർത്തകർക്കും ലാത്തിചാർജിൽ പരിക്കേറ്റു.
രാഹുൽ മാങ്കൂട്ടത്തിനു ദേഹമാസകലം പരിക്കേറ്റു. ഇതോടൊപ്പം എൻ.എസ്. യു പ്രവർത്തകർ പരീക്ഷ ഏജൻസിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. ഓഫീസ് താഴിട്ട് പൂട്ടി.
നീറ്റ് നെറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരെ യൂത്ത് കോൺഗ്രസ് പാർലമെൻറ് വളയൻ സമരമാണ് വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നത്. ജന്തർമന്തറിൽ ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ടു പോകാൻ ശ്രമിക്കവെയാണ് പോലീസ് തടഞ്ഞത്. പ്രതിഷേധക്കാരെ കസ്റ്റഡിയിൽ എടുത്തു നീക്കുന്നതിനിടെ സമ്മർദ്ദം ശ്കത്മായതോടെയാണ് പോലീസ് പ്രവർത്തകരെ പിരിച്ചുവിടാൻ ലാത്തിചാര്ജ് നടത്തിയത്.
രാഷ്ട്രപതി ദ്രൗപതി മുർമു പാർലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ ചോദ്യപേപ്പർ ചോർച്ച
പരാമർശിച്ചിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും അടിയന്തരാവസ്ഥക്കെതിരെ പ്രമേയം കൊണ്ടുവന്നു ശ്രദ്ധ തിരിക്കുന്നു എന്നും ബി വി ശ്രീനിവാസ് ആരോപിച്ചു.
ഡൽഹിയിലെ എൻ.ടി.എ ആസ്ഥാനത്ത് പ്രതിഷേധിച്ച് എൻ.എസ്.യു. ദേശീയ പരീക്ഷാ ഏജൻസി പിരിച്ചു വി ടണമെന്നാവശ്യപ്പെു. വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി ഓഖലയിലെ എൻ.ടി.എ ആസ്ഥാനം പ്രവർത്തകർ പൂട്ടി.