Home NEWS INDIA ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ബിജെപിയിൽ പടയൊരുക്കം

ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ബിജെപിയിൽ പടയൊരുക്കം

0

പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപി നേരിട്ട ദയനീയ പരാജയം യോഗി ആദ്യത്യനാഥിന്റെ മുഖ്യമന്ത്രി സ്ഥാനം തെറിക്കുംവിധം ബിജെപിയിൽ ഭിന്നത രൂക്ഷമാവുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സംസ്ഥാന ബിജെപി നേതൃത്വം. മന്ത്രിസഭയിൽ പുനഃസംഘടന വേണമെന്ന ആവശ്യവുമായി നേതാക്കൾ കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. കനത്ത തോൽവിയുടെ കാരണങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ചു. നിരന്തരമായുണ്ടാവുന്ന ചോദ്യപേപ്പർ ചോർച്ച, സർക്കാർ സർവീസിലെ താൽക്കാലിക നിയമനം, ഭരണത്തിൽ ഉദ്യോഗസ്ഥരുടെ അമിതമായ ഇടപെടലുകൾ തുടങ്ങിയവ പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെ വലിയ അതൃപ്തിക്ക് കാരണമായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

”എം.എൽ.എക്ക് ഒരു അധികാരവുമില്ല. ജില്ലാ മജിസ്ട്രേറ്റും ഉദ്യോഗസ്ഥരുമാണ് ഭരണം നിയന്ത്രിക്കുന്നത്. ഇത് പ്രവർത്തകർക്ക് അപമാനകരമായി തോന്നി. വർഷങ്ങളായി ആർ.എസ്.എസും ബി.ജെ.പിയും ഒരുമിച്ച് പ്രവർത്തിച്ചാണ് സമൂഹത്തിന്റെ അടിത്തട്ടിൽ ശക്തമായ ബന്ധമുണ്ടാക്കിയത്. ഉദ്യോഗസ്ഥർക്ക് പാർട്ടി പ്രവർത്തകർക്ക് പകരമാവാനാകില്ല”- ഒരു മുതിർന്ന നേതാവിനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ മൂന്നു വർഷത്തിനിടെ മാത്രം 15 ചോദ്യപേപ്പർ ചോർച്ചകളാണ് സംസ്ഥാനത്തുണ്ടായത്. ഉന്നത സർക്കാർ ജോലികളിലെല്ലാം കരാർ ജീവനക്കാരെ നിയമിച്ചു. ബി.ജെ.പി സംവരണം അവസാനിപ്പിക്കാൻ പോകുന്നു എന്നതടക്കമുള്ള പ്രതിപക്ഷ പ്രചാരണങ്ങൾക്ക് ശക്തി പകരുന്നതായിരുന്നു ഇത്തരം നടപടികൾ. സംസ്ഥാന നേതാക്കളെ വെവ്വേറെ വിളിച്ച് ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര നേതൃത്വം തയ്യാറാവണമെന്നുന്നും ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്്്.
കുർമി, മൗര്യ സമുദായങ്ങളുടെ വോട്ട് ഇത്തവണ പാർട്ടിക്ക് കാര്യമായി ലഭിച്ചില്ല. ദലിത് വോട്ടുകളിലും ഇടിവുണ്ടായി. ബി.എസ്.പി പ്രതീക്ഷിച്ച വോട്ടുകൾ പിടിച്ചില്ല. ചില മേഖലകളിൽ കോൺഗ്രസ് മികച്ച പ്രകടനം നടത്തിയതും തിരിച്ചടിയായെന്ന് റിപ്പോർട്ട് പറയുന്നു

മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും തമ്മിലുള്ള ഭിന്നത പുറത്തുവന്നതിനു പിന്നാലെയാണ് സംസ്ഥാന ഘടകത്തിന്റെ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരിയും ഉപ മുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയും നരേന്ദ്രമോദിയുമായും ജെപി നഡ്ഡയുമായും ചർച്ച നടത്തിയത് നേതൃത്വമാറ്റമാണ് ലക്ഷ്യമിടുന്നതെന്നാണ് വിവരം.
ലഖ്‌നൗൽ ചേർന്ന ബിജെപി വർക്കിങ് കമ്മറ്റിയിലടക്കം യോഗി ആദിത്യനാഥിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. പാർട്ടിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചു എന്ന ജില്ലാ ഘടകങ്ങളുടെ റിപ്പോർട്ടും യോഗി സർക്കാരിനെ പ്രതിരോധത്തിലാക്കി. വരാനിരിക്കുന്ന 10 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് ശേഷമായിരിക്കും പുനഃസംഘടനയെന്നാണ് സൂചന. അതിനിടെ ബി.ജെ.പിക്കുള്ളിൽ തന്നെ ‘ഓപ്പറേഷൻ താമര’ തുടങ്ങിയെന്ന പരിഹാസവുമായി എസ് പി അധ്യക്ഷൻ അഖിലേഷ് യാദവും രംഗത്തെത്തി.
ഇതിനിടെയാണ് പാവങ്ങളെ പിഴുതെറിഞ്ഞാൽ അവർ നമ്മെയും പിഴുതെറിയും, യോഗിയുടെ ബുൾഡോസർ രാജ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് കാണിച്ച്് സഖ്യകക്ഷി നേതാവും മന്ത്രിയുമായ സഞ്ജയ് നിഷാദിന്റെ പ്രസ്താവനയും വിവാദമായി. എൻ.ഡി.എ ഘടകകക്ഷിയായ നിഷാദ് പാർട്ടിയുടെ തലവനാണ് സഞ്ജയ് നിഷാദ്.
മൂ്ന്നാം മോദി സർക്കാർ അധികാരത്തിൽവന്നാൽ യോഗി ആദ്യത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ആറ് മാസത്തിനുളളിൽ മാറ്റുമെന്ന് ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ആരോപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version