Home TOP NEWS പ്രധാന മന്ത്രി വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്ത് എത്തി ; സഹായ പ്രതീക്ഷയിൽ കേരളം

പ്രധാന മന്ത്രി വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്ത് എത്തി ; സഹായ പ്രതീക്ഷയിൽ കേരളം

വയനാട് ഉരുൾപൊട്ടൽ ദുരന്തമേഖല സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. രാവിലെ 11 മണിയോടെ വ്യേമസേന ഹെലികോപ്റ്ററിൽ കണ്ണൂരിൽ എത്തിയ അദ്ദേഹം മുണ്ടക്കൈയ്, ചൂരൽമല പ്രദേശങ്ങളിൽ ആകാശ നിരീക്ഷണം നടത്തി. ഉരുൾപൊട്ടലിന്റെ ഭീകരത നേരിൽ കണ്ടശേഷം കല്പറ്റയിൽ എത്തി. പിന്നീട് ചൂരൽ മലയിലേക്ക് കാറിൽ പുറപ്പെട്ടു. ചൂരൽമല- മുണ്ടക്കൈയും ബന്ധിപ്പിക്കുന്ന ബെയ്‌ലി പാലവും ദുരന്തത്തിൽ തകർന്ന സ്‌കൂളും കണ്ടു. ബെയ്‌ലി പാലത്തിലെത്തിയ പ്രധാനമന്ത്രി സൈന്യകരുമായി സംസാരിച്ചു.


മേപ്പാടിയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും ദുരിതാശ്വാസ കാംപിലുള്ളവരെയും പ്രധാന മന്ത്രി കാണും. ഒടുവിൽ കല്പറ്റയിൽ കളക്ടറേറ്റിൽ അവലോകലോകന യോഗത്തിൽ പങ്കെടുത്ത ശേഷമാകും ഡൽഹിയിലേക്ക് മടങ്ങുക.
കളക്ടറേറ്റിൽവച്ച് പ്രധാന മന്ത്രി വയനാടിനു ദുരിതാശ്വാസ സഹായം പ്രഖ്യാപിക്കുമോയെന്ന് വ്യക്തമായിട്ടില്ല. ദുരന്തത്തിന്റെ വ്യാപ്തി സ്‌ക്രീൻ പ്രസന്റേഷനിലൂടെ പ്രധാന മന്ത്രിയെ ബോധ്യപ്പെടുത്തും. സംസ്ഥാന സർക്കാരിനുവേണ്ടി മുഖ്യമന്ത്രിയും സഹായം അഭ്യർഥിച്ചിട്ടുണ്ട്്.

കേന്ദ്രത്തിൽനിന്ന് വലിയ സഹായമാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്. കാണാതായവർ ഉൾപ്പെടെ 500 ലേറെ പേർ മരിച്ച രാജ്യംകണ്ട മഹാദുരത്തിനാണ് വയനാട് ഇരയായിരിക്കുന്നത്. പാർപ്പിടങ്ങളും, സ്വത്ത് നാശവും ഉൾപ്പെടെ 2000 കോടിയിലേറെ നഷ്ടമാണ് കണക്കാക്കുന്നത്. കേന്ദ്ര സഹായത്തിൽ ജനവും പ്രതീക്ഷയിലാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version