മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. മുളവൂര്‍ നിരപ്പ് ഭാഗത്ത്് വാടകയ്ക്ക് താമസിക്കന്ന പുന്നമറ്റം കോ്ട്ടക്കുടി താഴത്തുകുടി സിംന ഷക്കീര്‍ (36) ആണ് കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പിതാവിനെ കാണാനെത്തിയ യുവതിയെ പുന്നമറ്റം തോപ്പില്‍ ഷാഹുല്‍ അലി എന്നയാളാണ് കുത്തിയത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഉച്ചയ്ക്ക് മൂന്നു മണിയോടെ ആശുപത്രിയിലെ 11 -ാം വാര്‍ഡിനു സമീപമാണ് ക്രൂരമായ സംഭവം.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിതാവിനെ കാണാനെത്തിയ യുവതിയെ ആദ്യം കഴുത്തിനു കുത്തി വീഴ്ത്തുകയായിരുന്നു. വീണയുടനെ പുറത്തും തുടരെ കുത്തി. നിലവിളി കേട്ട് ആളുകള്‍ ഓടിയെത്തി യുവതയെ എമര്‍ജന്‍സി വാര്‍ഡില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട സിംന വിവാഹിതയും മൂന്നു കുട്ടികളുടെ മാതാവുമാണ്.
പ്രതി ഷാഹുല്‍ അലിയും വിവാഹിതനാണ്. ഒരു കുട്ടിയുണ്ട്. നേരത്തെ അടുപ്പത്തിലായിരുന്ന പ്രതിയും യുവതിയും തമ്മിലുള്ള കലഹമാണ് കൊലപാതകത്തിനു കാരണമെന്നാണ് പറയുന്നത്.