Home NEWS KERALA തിരച്ചിൽ രാവിലെ പുനരാംരംഭിച്ചു ; മരണം 143, 98 പേരെ കാണാനില്ല

തിരച്ചിൽ രാവിലെ പുനരാംരംഭിച്ചു ; മരണം 143, 98 പേരെ കാണാനില്ല


വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ രാവിലെ ഏഴ് മണിയോടെ പുനരാരംഭിച്ചു. സൈന്യം, എൻ.ഡി.ആർ.എഫ്, അഗ്‌നിരക്ഷാസേന, പൊലീസ്, വനംവകുപ്പ്, സന്നദ്ധസംഘടനകൾ, നാട്ടുകാർ എന്നിവർ ഒത്തൊരുമിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അതീവ ദുഷ്‌കരവും ദീർഘവുമായ തിരച്ചിൽ ഇന്നലെ രാത്രി 11 ഓടെ നിർത്തിയിരുന്നു. തിരച്ചിലിനായി കൂടുതൽ ജെസിബിയും ഹിറ്റാച്ചിയും സ്ഥലത്ത് എത്തിക്കുന്നുണ്ട്. ആംബുലൻസുകളും സ്ഥലത്ത് എത്തിക്കുന്നുണ്ട്. ഡൽഹിയിൽനിന്നു പുറപ്പെട്ട സൈനിക വിഭാഗവും ഇന്ന് തിരച്ചിലിൽ അണിചേരും

ഇന്നലെ ചൂരൽമലയിൽ എയർഫോഴ്‌സിന്റെ ഹെലികോപ്ടറെത്തി ജനങ്ങളെ ആകാശമാർഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. സൈന്യത്തിന്റെയും എൻഡിആർഎഫിന്റെയും മറ്റും നേതൃത്വത്തിൽ താല്കാലിക പാലം, റോപ്വേ എന്നിവയിലൂടെയും ജനങ്ങളെ ചൂരൽമലയിൽനിന്നു ഒഴിപ്പിച്ചു.
ഇതുവരെ 135 പേരുടെമരണമാണ് സ്ഥിരീകരിച്ചത്. 98 പേരെ കാണാതായതാണ് റിപ്പോർട്ട്. 94 പേരുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി. 11 മൃതദേഹം തിരിച്ചറിഞ്ഞില്ല.

മരിച്ചവർ, കാണാതായവർ, ക്യാമ്പിലുള്ളവർ തുടങ്ങിയവരുടെ കണക്കുകൾ കൃത്യമായി രേഖപ്പെടുത്താൻ പ്രത്യേക സംഘം രംഗത്തുണ്ടെന്ന് കളക്ടർ. ഒരാളും ഒറ്റപ്പെട്ട് പോവാതെ എല്ലാവരെയും രക്ഷപ്പെടുത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് വയനാട്ടിൽ എത്തും. ു.പ്രതികൂല കാലാവസ്ഥയെന്ന് അധികൃതരുടെ അഭ്യർഥനമാനിച്ച് രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട് സന്ദർശനം മാറ്റിവച്ചതായി അറിയിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version