വയനാട് പുനരധിവാസത്തിന്റെ ഭാഗമായി ആയിരം ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമിക്കുമെന്ന് മുഖ്യമന്ത്രി സർവകക്ഷിയോഗത്തിലൽ പ്രഖ്യാപിച്ചു. വായ്പ എഴുതിത്തള്ളുന്നതിൽ റിസർവ് ബാങ്കിനെയും ധനമന്ത്രാലയത്തെയും ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്നേക്ക് ഒരു മാസം തികഞ്ഞു. ദുരന്തത്തിന്റെ ആഘാത്തിൽനിന്ന് ഇരകളെ പരമാവധി മോചിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് സർക്കാരും നാട്ടുകാരും.