വയനാട്ടില്‍ മുണ്ടക്കൈ ചൂരല്‍മലയിലാണ് രണ്ടുതവണ ഉരുള്‍പൊട്ടിയത്. എട്ട് പേര്‍ മരിച്ചതായാണ് വിവരം. മരണസംഖ്യ ഉയര്‍ന്നേക്കും. നിരവധി പേര്‍ക്ക് പരിക്കേറ്റു,
മേപ്പാടി ആശുപത്രിയില്‍ 33 പേരെ പരുക്കോടെ പ്രവേശിപ്പിച്ചു. നിരവധി വീടുകള്‍ തകര്‍ന്നു. ചൂരല്‍മല ടൗണിലെ പാലം തകര്‍ന്നു. പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. വീടുകളില്‍ വെള്ളവും ചെളിയും കയറി, നാനൂറിലധികം പേര്‍ ഒറ്റപ്പെട്ടു. പുലര്‍ച്ചെ ഒരു മണിയോടെയാണ് ആദ്യ ഉരുള്‍പൊട്ടല്‍. നാല് മണിയോടെ രണ്ടാമതും ഉരുള്‍പൊട്ടി. 2019ല്‍ ഉരുള്‍പൊട്ടിയെ പുത്തുമലയ്ക്ക് സമീപമാണ് ചൂരല്‍മല.
ജനം തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്താണ് ഉരുള്‍പൊട്ടല്‍. അപകടത്തിന്റെ വ്യാപ്തി വ്യക്തമായി വരുന്നതേയുളളൂ. ചില കുടുംബങ്ങളെ പൂര്‍ണമായും കാണാനില്ലെന്ന വിവരം പു റത്തുവരുന്നുണ്ട്്.
രക്ഷാ പ്രവര്‍ത്തനത്തിനു സര്‍ക്കാര്‍ സൈനിക സഹായം തേടി. രണ്ട് യൂണിറ്റ് സൈന്യം എത്തുമെന്നും രക്ഷാപ്രവര്‍ത്തനത്തിനായി സാധ്യമായ എല്ലാ രീതികളും തേടുമെന്ന് മുഖ്യമന്ത്രി. കൂനൂരില്‍ നിന്ന് രണ്ട് ഹെലികോപ്റ്ററുകള്‍ എത്തിക്കാനുളള നിര്‍ദേശം നല്കി. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് നാലു മന്ത്രിമാര്‍ വയനാട്ടിലേക്ക്, കണ്‍ട്രോള്‍ റൂം നമ്പര്‍: 9656938689, 8086010833