ലോക്സഭ തെരഞ്ഞെടുപ്പിൻറെ ആറാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക. 889 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് പുറമേ ഒഡീഷയിലെ 45 നിയമസഭ സീറ്റുകളിലും വോട്ടെടുപ്പ് നടക്കും.
. ഉത്തർപ്രദേശിലെ -14 , ബംഗാൾ-8, ബീഹാർ- 8 സീറ്റിലും ഒഡിഷ- 6 , ജാർഖണ്ഡ് – 4 ജമ്മു കശ്മീർ- ഒന്ന്്് ഹരിയാന- 10 ഉം ഡൽഹി-ഏഴ് എന്നിങ്ങനെയാണ് ഇന്ന് വോട്ടെടുപ്പ് 2019 ൽ 58 മണ്ഡലങ്ങളിൽ 45 ഇടത്തും ബി.ജെ.പിയാണ് വിജയിച്ചത്. കോൺഗ്രസ്സിന് ഒരു സീറ്റും ഉണ്ടായിരുന്നില്ല. ഇക്കുറി ഇന്ത്യ സഖ്യം ഇവിടെ വൻ മുന്നേറ്റം നടത്തുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. ഹരിയാന, ഡൽഹി എന്നിവടങ്ങളിൽ ബിജെപിക്ക് കനത്ത തിരിച്ചടിക്ക് സാധ്യതയാണ് പ്രതിപക്ഷം കണക്കുകൂട്ടുന്നത്.
കനയ്യ കുമാർ, മനേക ഗാന്ധി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ, കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ തുടങ്ങിയ പ്രമുഖർ ഇന്ന് ജനവിധി തേടും. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം പോളിങ് കുറയ്ക്കുമോ എന്ന ആശങ്ക ഉണ്ട്്.