Home NEWS KERALA വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖം ട്രയൽറൺ ആരംഭിച്ചു ; അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖം ട്രയൽറൺ ആരംഭിച്ചു ; അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി

0

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി കേരളത്തിന്റെ ദീർഘകാല സ്വപനം യാഥാർഥ്യമായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന് തന്നെ അഭിമാനകരമായ മുഹൂർത്തമാണ്. ഇത്തരം തുറമുഖങ്ങൾ ലോകത്തുതന്നെ കൈവിരലിൽ എണ്ണാകുന്നത് മാത്രമെ ഉള്ളു. ലോക ഭൂപടത്തിൽ ഇന്ത്യ ഇതിലൂടെ സ്ഥാനം പിടിച്ചു. വൻകിട തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞത്ത് യാഥാർഥ്യമായത്. ഇവിടെ പറഞ്ഞതുപോലെ മദർഷിപ്പുകൾ ധാരാളമായി വരാൻ പോകുന്നു. വിഴിഞ്ഞം തുറമുഖം ട്രയൽ റൺ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായം, വാണിജ്യം, ഗതാഗതം, ടൂറിസം തുടങ്ങിയ രംഗങ്ങളിൽ വലിയ വികസനത്തിനും സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക വളർച്ചയ്ക്കും വിഴിഞ്ഞം തുറമുഖം കാരണമാകും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി വേഗത്തിൽ പൂർത്തീകരിച്ചതിനു അദാനി ഗ്രൂപ്പിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, മന്ത്രി ജി.ആർ.അനിൽ, വി.ശിവൻകുട്ടി, മന്ത്രി കെ.രാജൻ, കെ.എൻ.ബാലഗോപാൽ, വി.എൻ.വാസവൻ എന്നിവർ സംബന്ധിച്ചു. തുറമുഖത്ത് എത്തിയ ആദ്യ കണ്ടെയ്നർ കപ്പൽ സാൻ ഫെർണാണ്ടോയ്ക്ക് സ്വീകരിച്ചാനയിക്കുകയും ചെയ്തു. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയാണ് ട്രയൽ റൺ ഉദ്ഘാടന ചടങ്ങ് നടന്നത്. ചീഫ് സെക്രട്ടറി ഡോ.വി. വേണു സ്വാഗതം പറഞ്ഞു.
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ ഡോ ദിവ്യ എസ് അയ്യർ നന്ദി രേഖപ്പെടുത്തി.

ലോകോത്തര നിലവാരമുള്ള തുറമുഖം യാഥാർഥ്യമാക്കുമെന്ന കേരളത്തിന് നൽകിയ വാഗ്ദാനം ഞങ്ങൾ യാഥാർഥ്യമാക്കിയ ദിവസം എന്നാണ് കരൺ അദാനി പറഞ്ഞത്.
ഇന്ത്യൻ സമുദ്ര ചരത്രത്തിലെ തിളക്കമാർന്ന നേട്ടത്തിന്റെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ട മദർഷിപ്പ് സാൻ ഫെർണാൻഡോ. വിഴിഞ്ഞം തുറമുഖത്തെ കുറിച്ച് ലോകത്തോട് വിളിച്ചുപറയുന്ന ദൂതനാണ് സാൻ ഫെർണാൻഡോ. കരൺ അദാനി വിശദീകരിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version