ഫലസ്തീൻ അനുകൂല വിദ്യാർഥി പ്രതിഷേധം അമേരിക്കൻ കോളേജുകളിൽ 2,100 ലേറെ പേർ അറസ്റ്റിലായി.
ഏപ്രിൽ 17 ന് കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ ആരംഭിച്ച പ്രതിഷേധം അമേരിക്കയിലെ 40 ഓളം കാപസുകളിലേക്ക് വ്യാപിച്ചിരുന്നു.
വിദ്യാർഥികൾ കയ്യടിക്കിയ കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ ഹാമിൽട്ടൺ ഹാളിൽ പ്രതിഷേധക്കാരെ പോലീസ് ബല പ്രയോഗത്തിലൂടെ ഒഴിപ്പിച്ച ശേഷം മിക്ക കാംപസുകളിലും സംഘർഷാവസ്ഥയിലായിരുന്നു. ഇവിടെ നൂറു വിദ്യാർഥകളെയാണ് ആദ്യം അറസ്റ്റ് ചെയ്തത്്്. വ്യാഴാഴ്ച പുലർച്ചെ യുസിഎൽഎയിൽ 200 പേരെയും അറസ്റ്റ് ചെയ്തു. മെയ് 2 ന് ലോസ് ഏഞ്ചൽസിലെ UCLA കാമ്പസിൽ പ്രതിഷേധക്കാരുമായി പോലീസ് ഏറ്റുമുട്ടിയതിലൂടെ നിരവധിപേർക്ക് പരിക്കേറ്റിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാർഥി പ്രതിഷേധം ഇസ്രയേൽ അനുകൂല ഭരണകൂടത്തിനു കടുത്ത പ്രതിസന്ധിയാണ് സൃ്ഷ്ടിച്ചിരിക്കുന്നത്. സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് വിപരീത ഫലമാണ് സംഭവിക്കുക
ജനാധിപത്യത്തിന് വിയോജിപ്പ് അത്യന്താപേക്ഷിതമാണ്, എന്നാൽ വിയോജിപ്പ് ഒരിക്കലും ക്രമവിരുദ്ധമാകരുതെന്നാണ് ‘ കാമ്പസുകളിലെ പ്രതിഷധം സംബന്ധിച്ച് പ്രസിഡന്റെ ബൈഡൻ പറഞ്ഞത്.
അമേരിക്കക്കു പുറമേ കാനഡയിലെ വിവിധ യൂണിവേഴ്‌സിറ്റികളിലും പ്രതിഷേധം ശക്തമായി. യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോ, യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ, ഒട്ടാവ യൂണിവേഴ്‌സിറ്റി എന്നിവയുൾപ്പെടെയുള്ള കാംപസുകളിൽ പ്രതിഷേധം ഉണ്ടായി. ഫ്രാൻസിലും പ്രധാന സർവകലാശാലയിൽ പ്രതിഷേധം ശക്തമാണ്. ഫലസ്തീനെ സ്വതന്ത്രമാക്കുക, ഇസ്രയേലുമായി ഉള്ള സൈനിക സാമ്പത്തിക കരാറുകൾ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർഥികൾ ഉന്നയിക്കുന്നത്.