Home NEWS KERALA തൃശൂർപൂരം അലങ്കോലമാക്കിയത് പോലീസ് ; രാഷ്ട്രീയ ഗൂഡാലോചന നടന്നു ; അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്നും...

തൃശൂർപൂരം അലങ്കോലമാക്കിയത് പോലീസ് ; രാഷ്ട്രീയ ഗൂഡാലോചന നടന്നു ; അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്നും വി.എസ്. സുനിൽകുമാർ

0
sunilkumar. cpi

തൃശൂർപൂരം അലങ്കോലമാക്കിയതിൽ പൊലീസിന് പങ്കുണ്ടെന്ന് സിപിഐ നേതാവ് വി.എസ് സുനിൽകുമാർ ആരോപിച്ചു. പൂരം കലക്കിയതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടായിട്ടുണ്ട്. ഇതു യാദൃച്ഛികമായി സംഭവിച്ച കാര്യമല്ല. സംഭവത്തിലെ ഗൂഢാലോചന പുറത്തുവരണം. ഇത് സംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് ഉടൻ സർക്കാർ പുറത്തുവിടണമെന്ന് സുനിൽ കുമാർ ആവശ്യപ്പെട്ടു. റിപ്പോർട്ട് പുറത്തുവിടണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും സുനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

പകൽ സമാധാനപരമായി പൂരം നടന്നു. വൈകീട്ടോടെയാണ് പൊലീസിന്റെ കൃത്യവിലോപമുണ്ടായത്. ഒരു പരാതിയും ഇല്ലായിരുന്നു. ലൈറ്റ് ഓഫ് ചെയ്യുക. മേളം നിർത്തിവയ്ക്കാനാവശ്യപ്പെട്ടു. വെടിക്കെട്ട് നടത്തരുതെന്ന് പറയുക. പൂരം കലങ്ങിയതോടെ അതുവരെ രംഗത്തില്ലാത്ത ബിജെപി സ്ഥാനാർഥി സ്ഥലത്ത് പ്രത്യക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നു വ്യക്തമാക്കുന്നതാണിത്. തുടർന്ന് പൂരം തടസ്സപ്പെടുത്തിയത് സർക്കാരാണെന്നും പ്രചരിപ്പിച്ചു. പോലീസ് മാത്രമല്ല, നടത്തിപ്പിന്റെ ചുമതലയുളള ചിലരും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചതായി സുനിൽകുമാർ പറയുന്നു തന്നെകൂടി പ്രതികൂട്ടിലായ സംഭവമാണ്. അപലപനീയവും, നിർഭാഗ്യകരവുമായ സംഭവമാണ് നടന്നത്. സത്യം പുറത്തുകൊണ്ടുവരേണ്ടത് സർക്കാരാണെന്നും സുനിൽ കുമാർ പറഞ്ഞു.

അനിഷ്ടസംഭവങ്ങളിൽ കമ്മിഷണർ ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. എഡിജിപിക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ ഇപ്പോൾ മറുപടി പറയുന്നില്ലെന്നും സുനിൽ കുമാർ പറഞ്ഞു. റിപ്പോർട്ട് പുറത്തുവരട്ടെ,എന്നിട്ട് പ്രതികരിക്കാമെന്നായിരുന്നു സുനിൽ കുമാറിന്റെ വിശദീകരണം

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version