Home NEWS KERALA ഒമ്പതാംക്ലാസ്സുകാരന്റെ ആത്മഹത്യ : അന്വേഷണത്തിന് ഉത്തരവ്

ഒമ്പതാംക്ലാസ്സുകാരന്റെ ആത്മഹത്യ : അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: തൃപ്പൂണിത്തുറയിൽ റാഗിങ്ങിനെ തുടർന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. സംഭവം ഞെട്ടിപ്പിക്കുന്നതും അതീവ ദുഃഖകരവുമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

“എറണാകുളം ജില്ലയിലെ തിരുവാണിയൂരിൽ സി.ബി.എസ്.ഇ. സ്കൂളിൽ വച്ച് വിദ്യാർത്ഥി ക്രൂരമായ പീഡനങ്ങൾക്ക് ഇരയായതിനെ തുടർന്ന് ജീവനൊടുക്കിയെന്ന അമ്മയുടെ പരാതി ശ്രദ്ധയിൽപ്പെട്ടു. സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണ്. പോലീസ് ഇക്കാര്യത്തിൽ അടിയന്തര നിയമനടപടികൾ കൈക്കൊള്ളും.”

”സംസ്ഥാനത്തെ ഓരോ സ്‌കൂളും സംസ്ഥാന സർക്കാരിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. അവിടങ്ങളിൽ പഠിക്കുന്ന എല്ലാ കുട്ടികളും കേരളത്തിന്റെ മക്കളാണ്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷിക്കാനും മേൽ നടപടികൾ എന്തൊക്കെ കൈക്കൊള്ളണം എന്ന് നിർദേശിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ഏതെങ്കിലും സ്‌കൂളിൽ, അത് ഏത് സ്ട്രീമിൽപ്പെട്ട സ്‌കൂൾ ആകട്ടെ, സമൂഹനന്മക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് കണ്ടെത്താനും തടയാനും സ്ഥാപനത്തിന് എതിരെയടക്കം ശക്തമായ നടപടിയെടുക്കാനും നിയമഭേദഗതി ആവശ്യമെങ്കിൽ അക്കാര്യം പരിഗണിക്കും”-വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായ മിഹിർ മുഹമ്മദ് ( 15 ) ആണ് കഴിഞ്ഞ 15 ന് 26 നില കെട്ടിടത്തിനു മുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്തത്്. സ്‌കൂളിൽ സഹപാഠികളിൽനിന്ന് ഉണ്ടായ ക്രൂരമായ റാഗിങ് ആണ് കുട്ടിയുടെ ആത്ഹമത്യയിലേക്ക് നയിച്ചതെന്ന് കുടുംബം പരാതിപ്പെട്ടിരിക്കുന്നത്. സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികൾ മിഹിറെ കക്കൂസിൽ കൊണ്ടുപോയ ശേഷം ക്ലോസറ്റ് നാവ് കൊണ്ട് നക്കിച്ച ശേഷം തലമുക്കിയെന്ന് കുടുംബം ആരോപിക്കുന്നു.

അതിക്രൂരമായ മാനസിക – ശാരീരിക പീഡനം ആണ് ഉണ്ടായതെന്നും കുടുംബം പറയുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version