Home TOP NEWS ദ ടെലഗ്രാഫിന്റെ ‘മുതലക്കണ്ണീർ’ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി

ദ ടെലഗ്രാഫിന്റെ ‘മുതലക്കണ്ണീർ’ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി

’56 ഇഞ്ചിന്റെ തൊലിക്കട്ടിയിൽ വേദനയും നാണക്കേടും തറയാൻ 79 ദിവസം എന്ന് കാണിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുള്ള ദ ടെലഗ്രാഫ് പത്രത്തിന്റെ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയായാണ്. വാർത്തയുടെ സ്‌ക്രീൻഷോട്ട് അടക്കമാണ് ഫേസ്് ബുക്കിലും വാട്‌സാപ്പിലും മറ്റും പോസ്റ്റ് ചെയ്യുന്നത്.
’56 ഇഞ്ചിന്റെ തൊലിക്കട്ടിയിൽ വേദനയും നാണക്കേടും തറയാൻ 79 ദിവസം’ എന്ന തലക്കെട്ടിൽ മുതല കരയുന്ന ചിത്രം ഉൾപ്പെടുത്തി പത്രത്തിന്റെ ലീഡ് ഹെഡിലാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. 78 ചെറിയ മുതലകളുടെ ചിത്രം കൊടുത്തശേഷം 79 -ാം ദിവസം മുതല കണ്ണീർ പൊഴിക്കുന്നതാണ് കാണിച്ചിരിക്കുന്നത്.

രാജ്യത്തെ ഞെട്ടിച്ച് മണിപ്പൂരിലെ കുക്കി വിഭാഗത്തിലെ രണ്ടു പെൺകുട്ടികളെ ബലാത്സംഗം ചെയ്ത ശേഷം നഗ്നയായി റോഡിലൂടെ ആൾക്കൂട്ടം ആക്രമിച്ചും ലൈംഗികമായി പീഡിപ്പിച്ചും കൊണ്ടുപോകുന്ന ദൃശ്യം പുറത്തുവന്നതോടെയാണ് പ്രധാന മന്ത്രി പ്രതികരണവുമായി രംഗത്തുവന്നത്.
ഹൃദയം നിറയെ വേദനയും ദേഷ്യവും തോന്നുന്നുവെന്നായിരുന്നു നരേന്ദ്ര മോദിയുടെ പ്രതികരണം. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ വിട്ടുവീഴ്ച്ചയില്ലാതെ ക്രമസമാധാനപാലനം ഉറപ്പാക്കണം. അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷയ്ക്ക് ശക്തമായ നടപടി സ്വീകരിക്കണം. നിയമം സർവ ശക്തിയും ഉപയോഗിച്ച് പ്രവർത്തിക്കും. പുരോഗമന സമൂഹത്തിന് ലജ്ജകരമായ കാര്യമാണ് നടന്നതെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു.
എന്നാൽ മണിപ്പൂരിലെ അടക്കം പ്രതിപക്ഷവും നേതാക്കളും കലാപം രൂക്ഷമായ നാൾമുതൽ പ്രധാന മന്ത്രി മൗനം വെടിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ശ്കതമായ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണാനുള്ള മണിപ്പൂരിലെ നിയമസഭ അംഗങ്ങൾ പ്രധാന മന്ത്രിയെ കാണുന്നതിന് ഡൽഹിയിൽ എത്തിയെങ്കിലും സന്ദർശനാനുമതി ലഭിക്കാത്തതും വിമർശിക്കപ്പെട്ടു. പ്രധാന മന്ത്രിയുടെ പ്രതികരണം കാപട്യമാണെന്ന് വിവിധ കോണുകളിൽനിന്നു വിമർശനം ഉയരെവെയാണ് ദ ടെലഗ്രാഫിന്റെ വാർത്ത ശ്രദ്ദേയമായത്. മുഖ്യ ധാരാ മാധ്യമങ്ങൾവരെ ദ ടെലിഗ്രാഫ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version