ഈസ്റ്റ് ഡൽഹിയെ ഇളക്കി മറിച്ച് സുനിത കെജ്രിവാളിന്റെ റോഡ് ഷോ. ഈസ്റ്റ് ഡൽഹി നിയോജക മണ്ഡലത്തിൽ എഎപി സ്ഥാനാർഥി കുൽദീപ് കുമാറിന്റെ ( ഇന്ത്യ സഖ്യം ) റോഡ് ഷോയിൽ ആയിരങ്ങൾൃ പങ്കെടുത്തു.
ഏകാധിപത്യം ഇല്ലാതാക്കാനും ജനാധിപത്യം സംരക്ഷിക്കാനും ഞങ്ങൾ വോട്ട് ചെയ്യുമെന്നും സുനിത കെജ്രിവാൾ.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഒരു ‘ഷേർ’ (സിംഹം) ആണെന്നും അദ്ദേഹത്തെ തകർക്കാൻ ആർക്കും കഴിയില്ലെന്നും സുനിത കെജ്രിവാൾ പറഞ്ഞു.സ്‌കൂളുകൾ പണിതതിനും സൗജന്യ വൈദ്യുതി നൽകിയതിനും മൊഹല്ല ക്ലിനിക്കുകൾ തുറന്നതിനുമാണ് ഡൽഹി മുഖ്യമന്ത്രിയെ ജയിലിലാക്കിയതെന്നും സുനിത പറഞ്ഞു. പടിഞ്ഞാറൻ ഡൽഹി ലോക്സഭാ മണ്ഡല ഞായറാഴ്ച റോഡ്ഷോകൾ നടത്തുമെന്നും പാർട്ടി നേതാക്കൾ അറിയിച്ചു.
ഡൽഹിക്കുപുറമെ ഗുജറാത്ത്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും സുനിത കെജ്രിവാൾ പ്രചാരണം നടത്തുമെന്ന് പാർട്ടി നേതാക്കൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കെജ്രിവാളിന്റെ അറസ്റ്റിനുശേഷം പൊതുരംഗത്തേക്കുവന്ന സുനിത കെജ്രിവാൽ ഇന്ന് എഎപിയുടെ താര പ്രചാരകയായി മാറിയിരിക്കുന്നു. കെജ്രിവാളിന്റെ അസാന്നിദ്ധ്യം പാർട്ടിയെ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്നു തെളിയിക്കുന്നതായിരുന്നു ശനിയാഴ്ച റോഡ് ഷോയിൽ പ്രകടമായത്.
കെജ്രിവാളിന്റെ അറസ്റ്റിനെ തിരഞ്ഞെടുപ്പിൽ ബിജെപി ക്കെതിരെ ആയുധമാക്കാനുള്ള എഎപിയുടെ നീക്കം വിജയം കാണുന്നുവെന്നാണ് വിലയിരുത്തൽ.