Home NEWS ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് മൂന്ന് യൂറോപ്യൻ രാജ്യങ്ങൾ

ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് മൂന്ന് യൂറോപ്യൻ രാജ്യങ്ങൾ

ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചതിൻറെ പിന്നാലെ ഐറിഷ് പാർലമെന്റിനു മു്ന്നിൽ ഫലസ്തീൻ പതാക ഉയർത്തിയപ്പോൾ

സ്‌പെയിൻ, നോർവേ, അയർലൻഡ് രാജ്യങ്ങളാണ് ഫല്‌സ്തീനെ രാഷ്ട്രമായി അംഗീകരിച്ചത്.
ഐറിഷ് പാർലമെൻറിന് പുറത്ത് ഫലസ്തീൻ പതാക ഉയർത്തി.

ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് യൂറോപ്യൻ രാജ്യങ്ങളായ സ്‌പെയിനും നോർവേയും അയർലൻഡും. ഇസ്രയേലിന്റെ യുദ്ധത്തീയിൽ ആയിരങ്ങൾ മരിച്ചുവീഴുമ്പോഴുള്ള യൂറോപ്യൻ രാജ്യങ്ങളുടെ ഈ ചരിത്രനീക്കം ഭാവിയിലേറെ പ്രതീക്ഷ നല്കുന്നതാണ്. ഇതോടെ ഐക്്യരാഷ്ട്ര സഭയുടെ 193 അംഗങ്ങളിൽ ഫലസ്തീൻ രാജ്യത്തിന് അംഗീകാരം നൽകിയ രാജ്യങ്ങളുടെ എണ്ണം 146 ആയി.

പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാനുള്ള ഒരേയൊരു മാർഗം ദ്വിരാഷ്ട്ര പരിഹാരമാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.ഫലസ്തീനെ അംഗീകരിക്കുന്നതിലൂടെ ചരിത്രപരമായ നീതിയാണ് നടപ്പായതെന്നും അദ്ദേഹം പറഞ്ഞു. സമാധാനം സ്ഥാപിക്കുന്നതിനുള്ള ഏക മാർഗം ഇസ്രായേൽ രാഷ്ട്രത്തോട് ചേർന്ന് ജീവിക്കുന്ന ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക എന്നതാണ്. കിഴക്കൻ ജറൂസലേം തലസ്ഥാനമായിക്കൊണ്ട് വെസ്റ്റ് ബാങ്കും ഗസ്സയും ഉൾപ്പെട്ടതാവണം ഫലസ്തീൻ രാഷ്ട്രം. രണ്ടിനെയും ഇടനാഴി വഴി ബന്ധിപ്പിക്കണമെന്നും സ്പാനിഷ് പ്രധാനമന്ത്രി പറഞ്ഞു.

ഫലസ്തീന് രാഷ്ട്രമായി അംഗീകാരം നൽകുമെന്നും മെയ് 28 ന് പ്രാബല്യത്തിൽ വരുമെന്നും മൂന്നു രാഷ്ട്രങ്ങളും കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചതിൻറെ ഭാഗമായി ഐറിഷ് പാർലമെൻറിന് പുറത്ത് ഫലസ്തീൻ പതാക ഉയർത്തി. ഇസ്രയേലിന്റെ ശക്തമായ എതിർപ്പും ഭീഷണിയും അവഗണിച്ചാണ് ധീരമായ നിലപാടിലേക്ക് ഈ രാഷ്്ട്രങ്ങൾ ചുവട്വച്ചത്.

അംഗീകാരം നൽകുന്നതിൽ പ്രതിഷേധിച്ച് ഇസ്രായേൽ മൂന്ന് രാഷ്ട്രങ്ങളിൽ നിന്നും തങ്ങളുടെ അംബാസഡർമാരെ തിരിച്ചുവിളിച്ചിരുന്നു. തീവ്രവാദത്തെ അംഗീകരിക്കുകയാണ് അയർലൻഡും നോർവേയും സ്‌പെയിനും ചെയ്യുന്നതെന്നാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇ് പ്രതികരിച്ചത്. ഹമാസിനു സമ്മാനം എന്ന കടുത്ത പ്രയോഗവും നടത്തി.

പശ്ചിമേഷ്യയിൽ സമാധാനം പുലരണമെങ്കിൽ ഫലസ്തീന് രാഷ്ട്രമായി അംഗീകാരം വേണമെന്ന് നോർവേ പ്രധാനമന്ത്രി ജോനസ് ഗഹ്ർ സ്റ്റോർ പ്രസ്താവിച്ചിരുന്നു. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നതോടെ പശ്ചിമേഷ്യൻ സമാധാന പദ്ധതിയെ കൂടിയാണ് പിന്തുണക്കുന്നതെന്നും നോർവേയും വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version