Home NEWS ഷെയ്ക്ക് ഹസീന ഇന്ത്യയിൽ തുടരുന്നു ; ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ രൂപീകരിക്കും

ഷെയ്ക്ക് ഹസീന ഇന്ത്യയിൽ തുടരുന്നു ; ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ രൂപീകരിക്കും

ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് പട്ടാള മേധാവി വക്കറുസ്സമാൻ പ്രസ്്താവിച്ചു. രാജ്യത്ത് സൈന്യത്തിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും, സൈന്യത്തിൽ വിശ്വാസമർപ്പിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. രാജ്യത്ത് സമാധാനം തിരികെ കൊണ്ടുവരുമെന്നും സൈനിക മേധാവി ഉറപ്പുനൽകി. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

് രാജ്യംവിട്ട പ്രധാനമന്ത്രി ശൈഖ് ഹസീന ഇന്ത്യയിൽതന്നെ തുടരുകയാണ്. ഗാസിയാബാദിലാണ് അവർ ഉള്ളതെന്നാണ് വിവരം. ബ്രിട്ടനിൽ അഭയം തേടാനാണ് അവർ ആഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ അരാജകത്വം തുടരുകയാണ്. പ്രക്ഷോഭകർ ഷേർപൂർ ജയിൽ തകർത്ത് 500 തടവുകാരെ മോചിപ്പിച്ചു. മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ ജയിൽ മോചിതയാക്കാൻ ബംഗ്ലാദേശ് പ്രസിഡൻറ് ഉത്തരവിട്ടു. സമരത്തെ അടിച്ചമർത്താൻ രാജ്യത്ത് സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇന്റർനെറ്റ് സേവനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

പ്രധാന മന്ത്രിയുടെ കൊട്ടാരം ജനം കൈയേറിയപ്പോൾ


പ്രധാന മന്ത്രി രാജിവച്ച് നാട് വിട്ടതോടെ പ്രക്ഷോഭകർ അവരുടെ കൊട്ടാരം കൈയേറി. കൊട്ടാരത്തിനുള്ളിൽ കടന്ന ജനം ഊട്ടുപുരയിൽനിന്ന് ഭക്ഷണം കഴിക്കുന്നതും, പ്രധാനമന്ത്രിയുടെ കിടക്കയിൽ കിടക്കുന്നതടക്കമുള്ള വിഡിയോകൾ പുറത്തുവന്നിരുന്നു. ഫർണിച്ചറുകൾ, പുസ്തകങ്ങൾ, വിലകൂടിയ സാരികൾ, ചായക്കപ്പുകൾ, ടി.വി, പെയിന്റിങ്ങുകൾ എന്നിവ കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
ബംഗ്ലാദേശ് സ്ഥാപകനും ഹസീനയുടെ പിതാവുമായ ഷെയ്ക്ക് മുജീബുർ റഹ്‌മാന്റെ പ്രതിമയും പ്രതിഷേധക്കാർ തകർത്തു. ഹസീനയുടെ അടുത്ത കൂട്ടാളികളുടെ വീടുകളും ജനക്കൂട്ടം ആക്രമിച്ചതായി വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു

1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിൽ പ?ങ്കെടുത്ത വിമുക്ത ഭടൻമാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം ചെയ്ത വിവാദ ഉത്തരവിനെതിരെയാണ് ജനം പ്രതിഷേധവുമായി തെരുവുവിലിറങ്ങിയത്. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ ഇതുവരെ 300ലധികം പേരാണ് കൊല്ലപ്പെട്ടത്. കലാപത്തിന്റെ പശ്ചാത്തലത്തിൽ ബംഗ്ലാദേശ് അതിർത്തിയിൽ ഇന്ത്യ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version