Home NEWS INDIA നവജാത ശിശുക്കൾ മരിക്കാനിടയായ തീപ്പിടിത്തം : ആശുപത്രി ഉടമ അറസ്റ്റിൽ

നവജാത ശിശുക്കൾ മരിക്കാനിടയായ തീപ്പിടിത്തം : ആശുപത്രി ഉടമ അറസ്റ്റിൽ

0
hospital fire,

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാറിൽ ഏഴ് നവജാത ശിശുക്കൾ മരിക്കാനിടയായ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ ആശുപത്രി ഉടമ അറസ്റ്റിൽ. ന്യൂ ബോൺ ബേബി കെയർ ആശുപത്രി ഉടമ പശ്ചിംവിഹാർ സ്വദേശി നവീൻ കിച്ചിയെയാണ് ഡൽഹി പോലീസ് ഞായറാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തത്. മനപ്പൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് നിലവിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡ്യൂട്ടിയിലുണ്ടായ ഡോക്ടർ ആകാശിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മജിസ്റ്റീരിയൽ അന്വേഷണത്തിന് ഡൽഹി സർക്കാർ ഉത്തരവിട്ടു. സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.

ശനിയാഴ്ച രാത്രി 11.30-ഓടെയായിരുന്നു ന്യൂബോൺ ബേബി കെയർ ഹോസ്പിറ്റലിൽ വൻ തീപിടിത്തമുണ്ടായി. ഏഴ് നവജാത ശിശുക്കൾ പൊള്ളലേറ്റ് മരിച്ചു. ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ഓക്‌സിജൻ റീഫില്ലിങ് സെന്ററിലുണ്ടായ പൊട്ടിത്തെറിയാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് അഗ്‌നിരക്ഷാ സേനയുടെ പ്രാഥമിക നിഗമനം. അപകടത്തിൽ 11 കുഞ്ഞുങ്ങൾക്ക്്് പരിക്കേറ്റ് ചികിത്സയിലാണ്. .

രണ്ട് കെട്ടിടങ്ങളെയാണ് തീപിടുത്തം ബാധിച്ചതെന്ന് ഫയർ ഓഫീസർ രാജേഷ് എഎൻഐ വാർത്താ ഏജൻസിയോട് പറഞ്ഞു. ഒന്ന് ആശുപത്രി കെട്ടിടവും മറ്റൊന്ന് ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ രണ്ട് നിലകളിലും തീ പിടിച്ചു. ദാരുണമായ സംഭവത്തിൽ നിരവധി കുടുംബങ്ങളെ കണ്ണീരിലാഴ്ത്തി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version