ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ചരക്കുകപ്പലിലെ ഇന്ത്യക്കാർ സുരക്ഷിതരെന്ന് ഇന്ത്യയിലെ ഇറാൻ പ്രതിനിധി ഇറാജ് എലാഹി. 17 ഇന്ത്യൻ പൗരന്മാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവർക്ക് ഇന്ത്യയിലേക്ക് മടങ്ങുന്നതിന് തടസ്സമില്ലെന്നും,
പേർഷ്യൻ ഗൾഫ് പ്രദേശത്തെ കാലാവസ്ഥ അനുകൂലമായാൽ ഇന്ത്യൻ പൗരന്മാരെ രാജ്യത്തേക്ക് തിരിച്ചു എത്തിക്കുമെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്. മലയാളികൾ അടക്കം 17 ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്.
ഇറാനും ഇസ്രായേലും തമ്മിലുള്ള ദൂരം തങ്ങൾക്ക് അതിർത്തി കടക്കാൻ ബുദ്ധിമുട്ടല്ലെന്നും ഇറാൻ ആക്രമണത്തിൽ പറ്റിയ നാശനഷ്ടങ്ങൾ മറയ്ക്കാൻ ഇസ്രായേൽ ശ്രമിക്കുകയാണെന്നു ഇറാജ് എലാഹി കൂട്ടിച്ചേർത്തു.
റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിനും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും ഫോണിൽ സംസാരിച്ചു. ഫലസ്തീൻ പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കില്ലെന്നും ഗസ്സയിൽ അടിയന്തര വെടിനിർത്തൽ അനിവാര്യമാണെന്നും ഇരുനേതാക്കളും അഭിപ്രായപ്പെട്ടതായി റിപ്പോർട്ട്. സിറിയയിലെ ഇറാൻ എംബസിക്കു ഇസ്രയേലിന്റെ ആക്രമണവും ഇസ്രയേലിലേക്കുള്ള ഇറാൻ പ്രത്യാക്രമണവും പ്ശ്ചിമേഷ്യയെ കൂടുതൽ കലുഷിതമാക്കിയിരിക്കെയാണ് റഷ്യ- ഇറാൻ നേതാക്കളും തമ്മിൽ ഫോണിൽ സംസാരിക്കുന്നത്്.