Home NEWS INDIA 76-ാം റിപ്പബ്ലിക് ദിനാഘോഷം : രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവ്യധ്യവും പ്രദർശിപ്പിച്ച് പ്രൗഢ ഗംഭീരമായ...

76-ാം റിപ്പബ്ലിക് ദിനാഘോഷം : രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവ്യധ്യവും പ്രദർശിപ്പിച്ച് പ്രൗഢ ഗംഭീരമായ പരേഡ്

രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവ്യധ്യവും പ്രദർശിപ്പിട്ട് 76-ാം റിപ്പബ്ലിക് ദിന പരേഡ്. മൂന്ന് സേനാ വിഭാഗങ്ങളും അണിനിരന്ന മാർച്ച് പാസ്റ്റും അയ്യായിരം കലാകാരൻമാർചേർന്നൊരുക്കിയ നൃത്തരൂപങ്ങളും പ്രൗഢ ഗംഭീരമായ പരേഡിന് കൊഴുപ്പേകി. ഇന്തോനീഷ്യൻ പ്രസിഡൻറ് പ്രബൊവൊ സുബിയാന്തോ മുഖ്യാതിഥി ആയിരുന്നു

രാവിലെ ഇന്ത്യ ഗേറ്റിലെ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിച്ചതോടെയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം. പത്തരയോടെ ആറുകുതിരകൾ തെളിച്ച ബഗ്ഗിയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും മുഖ്യാതിഥിയായ ഇന്തോനീഷ്യൻ പ്രസിഡൻറ് പ്രബൊവൊ സുബിയാന്തോയും കർത്തവ്യപഥിലെത്തി.

രാഷ്ട്രപതി ദേശീയപതാക ഉയർത്തിയപ്പോൾ ഗൺസല്യൂട്ട് മുഴങ്ങി. ഇന്തൊനീഷ്യൻ സേനയും ബാൻഡും. പിന്നാലെ കര, നാവിക, വ്യോമ സേനകളും സൈനിക ശക്തി വിളിച്ചോതുന്ന ആയുധ പ്രദർശനവും. അർധസൈനിക വിഭാഗങ്ങളും എൻ.സി.സി, എൻ.എസ്.എസ് സംഘങ്ങളും പരേഡിൽ അണിനിരന്നു.

രാജ്യത്തിന്റെ സൈനിക ശക്തി തെളിയിച്ച്് ബ്രഹ്‌മോസ് മിസൈൽ, പിനാക്ക റോക്കറ്റ് സിസ്റ്റം, ആകാശ് വ്യോമ പ്രതിരോധ സംവിധാനം എന്നിവയുൾപ്പെടെയുള്ള അത്യാധുനിക പ്രതിരോധ പ്ലാറ്റ്ഫോമുകൾ പരേഡിൽ പ്രദർശിപ്പിച്ചു. സൈന്യത്തിന്റെ യുദ്ധ നിരീക്ഷണ സംവിധാനമായ ‘സഞ്ജയ്’, ഡിആർഡിഒയുടെ ‘പ്രലേ’ തന്ത്രപരമായ മിസൈൽ എന്നിവയും പ്രദർശിപ്പിച്ചു. ടി-90 ‘ഭീഷ്മ’ ടാങ്കുകൾ, ശരത് ഇൻഫൻട്രി വഹിക്കാവുന്ന വാഹനങ്ങൾ, നാഗ് മിസൈൽ സിസ്റ്റം, വാഹനത്തിൽ ഘടിപ്പിച്ച ഇൻഫൻട്രി മോർട്ടാർ സിസ്റ്റം (ഐരാവത്) എന്നിവയും പ്രദർശിപ്പിച്ചു.

സി-130ജെ സൂപ്പർ ഹെർക്കുലീസ്, സി-17 ഗ്ലോബ്മാസ്റ്റർ, സു-30 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ 40 ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ ഫ്‌ലൈപാസ്റ്റിൽ അണിനിരന്നു. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ മൂന്ന് ഡോർണിയർ വിമാനങ്ങളും കാഴ്ചക്ക് മാറ്റുകൂട്ടി.
5,000 കലാകാരന്മാരുടെ നൃത്ത പ്രകടനത്തിനുപുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ പ്രതിനിധീകരിച്ച് 300 കലാകാരന്മാർ സംഗീതോപകരണങ്ങളിൽ ‘സാരെ ജഹാൻ സേ അച്ഛാ’ വായിച്ചു.
70-ലധികം കമ്പനി അർദ്ധസൈനികരെയും 70,000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചാണ് സുരക്ഷ ഒരുക്കിയത്.
തലസ്ഥാനം ആറ് പാളികളുള്ള സുരക്ഷാ സംവിധാനത്തിലാണ്, മുഖം തിരിച്ചറിയൽ, ആന്റി-ഡ്രോൺ സംവിധാനങ്ങൾ, മേൽക്കൂര സ്നൈപ്പർമാർ 2,500-ലധികം സിസിടിവി ക്യാമറകൾ, എന്നിവയും സജ്ജീകരിച്ചിരുന്നു.

31 നിശ്ചല ദൃശ്യങ്ങൾ, ഡെയർ ഡെവിൾസ് എന്നറിയപ്പെടുന്ന മോട്ടോർ സൈക്കിൾ പ്രകടനം. വിമാനങ്ങളും ഹെലികോപ്റ്ററുകളും ചേർന്ന ആകാശ വിസ്മയം എന്നിങ്ങനെ പരേഡ് രാജ്യത്തിന്റെ അഭിമാന നിമിഷത്തെ ആകർഷകമാക്കി.

കേരളത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ പതാക ഉയർത്തി. കേരളം തന്റെ സംസ്ഥാനമാണെന്നും മലയാളികൾ സിംഹങ്ങളെ പോലെയാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version