Home NEWS INDIA പൊതു പ്രവർത്തനം അവസാനിപ്പിച്ചതായി രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു ?

പൊതു പ്രവർത്തനം അവസാനിപ്പിച്ചതായി രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു ?

പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തു

മുൻ ഐടി മന്ത്രികൂടിയായ രാജാവ് ചന്ദ്രശേഖർ 18 വർഷത്തെ പൊതു പ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. സംഭവം ദേശീയ മാധ്യമങ്ങളിൽ അടക്കം വലിയ വാർത്തയായതോടെ പിൻവലിച്ചു .
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് മുൻ കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലം എൻഡിഎ സ്ഥാനാർഥിയുമായിരുന്ന രാജീവ് ചന്ദ്രശേഖർ സ്വന്തം എക്‌സ് അക്കൗണ്ടിൽ കുറിപ്പിട്ടത്.

“ഞാൻ കണ്ടുമുട്ടിയ എല്ലാവർക്കും, എന്നെ പിന്തുണച്ച എല്ലാവർക്കും – പ്രത്യേകിച്ച് എന്നെ പ്രചോദിപ്പിക്കുകയും ഊർജ്ജസ്വലനാക്കുകയും ചെയ്ത എല്ലാ പ്രവർത്തകർക്കും നേതാക്കൾക്കും എൻ്റെ അഗാധമായ നന്ദി. കഴിഞ്ഞ 3 വർഷമായി സർക്കാരിലെ എൻ്റെ സഹപ്രവർത്തകർക്കും നന്ദി. ഒരു @BJP4India karyakarta, ഞാൻ തുടർന്നും പിന്തുണയ്ക്കുകയും പാർട്ടിയിൽ പ്രവർത്തിക്കുകയും ചെയ്യും,” എന്നായിരുന്നു കുറിപ്പ്

എന്നാൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനാൽ അല്ല തീരുമാനം. പക്ഷേ അങ്ങനെ ആയി. ഇതുവരെ പിന്തുണച്ച നേതാക്കൾക്ക് നന്ദിയെന്നും പോസ്റ്റിൽ പറയുന്നു. രണ്ടാം മോദി സർക്കാരിൽ മൂന്ന് വർഷം സേവനം ചെയ്യാൻ അവസരം ലഭിച്ചു. ഇനിയൊരു സാധാരണ ബിജെപി പ്രവർത്തകനായി തുടരുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. മോദി സർക്കാരിൽ മന്ത്രിസ്ഥാനം കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് രാജീവ് ചന്ദ്രശേഖറിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.
കേരളത്തിൽ നിന്ന് തൃശൂർ എം.പി സുരേഷ് ഗോപിയെയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനെയുമാണ് കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിച്ചതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനം. എന്നാൽ പോസ്റ്റ് പിൻവലിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version