രാഹുൽ ഗാന്ധി എം.പിയും പ്രിയങ്കാ ഗാന്ധിയും ദുരന്ത ഭൂമിയിലെത്തി
മേപ്പാടി: വയനാട്ടിലെ ദുരന്ത ഭൂമിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും എം.പിയും പ്രിയങ്കാ ഗാന്ധിയും എത്തി. ഉച്ചയോടെ മേപ്പാടിയിലെത്തിയ ഇരുവരും ചൂരൽമലയിലെത്തി. നേതാക്കളും ഉദ്യോഗസ്ഥരുമായി രക്ഷാപ്രവർത്തനം വിലയിരുത്തി. സൈന്യം നിർമിച്ച ബെയ്ലി പാലത്തിന് സമീപത്തെ താൽകാലിക പാലത്തിലൂടെ ഇരുവരും പുഴയുടെ മധ്യഭാഗത്തെത്തി ദുരന്തത്തിന്റെ ഭീകരത മനസ്സിലാക്കുന്നതിന് ശ്രമിച്ചു. തുടർന്ന് മേപ്പാടി ഇരുവരും മേപ്പാടി ആശുപത്രിയിലും, ദുരിതാശ്വാ, കാംപിലും സന്ദർശനം നടത്തി.
സാഹചര്യം മനസ്സിലാക്കാനാണ് എത്തിയത്. എന്റെ പിതാവിനെ നഷ്ടപ്പെട്ടപ്പോൾ എനിക്കുണ്ടായ ദുഖം ഓർമിച്ച്. ഇവിടെ കുടുംബവും വസ്തുവകളെല്ലാം ന്ഷ്ടപ്പെട്ടവരുടെ ദു: ഖം എത്രയോ വലുതാണെന്ന് പറഞ്ഞു. ഇത് ദേശീയ ദുരന്തമാണ്. കേന്ദ്ര സർക്കാർ എന്തു ചെയ്യുമെന്ന് നോക്കാമെന്നും രാഹുൽ പറഞ്ഞു. വലിയ ട്രാജഡിയാണ് സംഭവിച്ചതെന്നും വ്യക്തിപരമായും സോണിയ ഗാന്ധി ഉൾപ്പെടെ കുടുംബത്തിന്റെയും ദു;ഖം പ്രിയങ്ക പങ്കിട്ടു.