Home ELECTION 2024 നരേന്ദ്ര മോദിയുമായി സംവാദത്തിന് സമ്മതം അറിയിച്ച് രാഹുൽ ഗാന്ധി

നരേന്ദ്ര മോദിയുമായി സംവാദത്തിന് സമ്മതം അറിയിച്ച് രാഹുൽ ഗാന്ധി

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതു സംവാദത്തിനുള്ള ക്ഷണം കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ശനിയാഴ്ച ഔദ്യോഗികമായി സ്വീകരിച്ചു.
ലോക്‌സഭ തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും പരസ്യ സംവാദത്തിന് ക്ഷണിച്ച് മുൻ ജഡ്ജിമാരും മാധ്യമപ്രവർത്തകനും. സുപ്രീംകോടതി മുൻ ജസ്റ്റിസ് മദൻ ബി ലോകൂർ, ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജിത് പി ഷാ, ദ ഹിന്ദു മുൻ പത്രാധിപരും മുതിർന്ന മാധ്യമപ്രവർത്തകനുമായ എൻ റാം എന്നിവർ കത്ത് എഴുതിയിരുന്നു. ഈ ക്ഷണമാണ് രാഹൽ ഗാന്ധി സ്വീകരിച്ചത്. ട്ര്വിറ്ററിലൂടെയാണ് സംവാദത്തിനു സമ്മതം അറിയിച്ചത്.

Read More മോദി ഏകാധിപതി. ജനാധിപത്യം നശിപ്പിക്കുന്നു ; കെജ്രിവാൾ

കക്ഷിരഹിതവും വാണിജ്യേതരവുമായ ഒരു വേദിയിൽ പൊതു സംവാദത്തിലൂടെ നമ്മുടെ രാഷ്ട്രീയ നേതാക്കളിൽ നിന്ന് നേരിട്ട് കാര്യങ്ങൾ കേൾക്കുന്നത് പൗരന്മാർക്ക് വളരെയധികം പ്രയോജനം ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഓരോ കക്ഷിയുടെയും ചോദ്യങ്ങൾ മാത്രമല്ല, പ്രതികരണങ്ങളും പൊതുജനങ്ങൾ അറിയുകാണെങ്കിൽ അത് മികച്ച നീക്കമാണ്. ഇത് നമ്മുടെ ജനാധിപത്യ പ്രക്രിയയെ വളരെയധികം ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് ഞങ്ങൾ കരുതുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായതിനാൽ ഇതിന് കൂടുതൽ പ്രസക്തിയുണ്ട്. ലോകം മുഴുവൻ നമ്മുടെ തിരഞ്ഞെടുപ്പിനെ ഉറ്റുനോക്കുകയാണ്. ഇതുപോലൊരു പൊതു സംവാദം, പൊതുജനങ്ങളെ ബോധവത്ക്കരിക്കുക മാത്രമല്ല, ആരോഗ്യകരവും ഊർജ്ജസ്വലവുമായ ജനാധിപത്യത്തിന്റെ യഥാർത്ഥ ചിത്രം ഉയർത്തിക്കാട്ടുന്നതിലും ഒരു വലിയ മാതൃക സൃഷ്ടിക്കും. എന്നായിരുന്നു കത്തിൽ ചൂണ്ടികാണിച്ചത്.

താനോ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ടെന്നാണ് രാഹുൽ ഗാന്ധു വ്യക്തമാക്കിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version