Home NEWS KERALA എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടുവെന്ന ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തി ; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ വീണ്ടും...

എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടുവെന്ന ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തി ; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ വീണ്ടും പി.വി. അൻവർ

0

മലപ്പുറം : എഡിജിപി എം.ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിയത് എ.ഡി.ജി.പിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിമാകാമെന്ന് പി.വി അൻവർ ആരോപിച്ചു. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് പോലീസ് അട്ടിമറിച്ചുവെന്ന പുതിയ ആരോപണവും പി.വി.അൻവർ ഉന്നയിച്ചു. ഇതിന് തെളിവായി ക്രൈം ബ്രാഞ്ച് റിപ്പോർട്ടും ഉദ്ധരിച്ചു.

ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രി കണ്ടിട്ടില്ലെന്നാണ് അൻവർ പറയുന്നത്. മുഖ്യമന്ത്രിക്ക് മുമ്പിലുള്ള ബാരിക്കേഡിൽ തട്ടി താഴേക്ക് പോവുകയാണ്. മുഖ്യമന്ത്രി വിശ്വസിച്ചവരെ അവർ ചതിച്ചു. മുഖ്യമന്ത്രിക്ക് ബോധ്യം വരുന്നതോടെ അത് തിരുത്തുമെന്നാണ് പ്രതീക്ഷ. പൊലീസിലെ ആർഎസ്എസ് സംഘം സർക്കാറിനെയും സിപിഎമ്മിനെയും പ്രതിസന്ധിയിലാക്കുന്നു.
ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെ പിന്തുണച്ചയാളാണ് സ്വാമി സന്ദീപാനന്ദ ഗിരി. ഇതിനെതുടർന്ന് അദ്ദേഹത്തിന്റെ ആശ്രമം കത്തിക്കുകയുണ്ടായി. ഈ കേസിൽ ആദ്യഘട്ടത്തിൽ പ്രതികളെ രക്ഷപ്പെടാൻ പൊലീസ് ശ്രമിച്ചു. സന്ദീപാനന്ദ ഗിരി തന്നെയാണ് കത്തിച്ചതെന്നുവരുത്താനും ശ്രമിച്ചു. അന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി രാജേഷാണ് ആശ്രമം കത്തിക്കൽ കേസ് വഴി തിരിച്ചുവിട്ടത്. വിരമിച്ച ശേഷം അദ്ദേഹം ബിജെപിയുടെ ബൂത്ത് ഏജന്റായി പ്രവർ്ത്തിക്കുന്ന ചിത്രവും പി.വി.അൻവർ മാധ്യമ പ്രവർത്തകരെ കാണിച്ചു.

ആശ്രമം കത്തിച്ചത് ആർഎസ്എസ് ആണെന്ന് സന്ദീപാനന്ദഗിരി പറഞ്ഞിട്ടും അവരുടെ ഫോൺ രേഖകൾ പരിശോധിച്ചില്ല. ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവര്ത്തകന്റെ മരണത്തിന് പിന്നിൽ ആർഎസ്എസ് തന്നെയാണെന്ന സഹോദരന്റെ പരാതിയും അനിയൻ കൂടി ചേർന്നാണ് സന്ദീപനാന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതെന്ന് സഹോദരന്റെ മൊഴിയും പോലീസ് അവഗണിച്ചു. ആശ്രമം കത്തിച്ച ശേഷം അവിടെ വ്ച്ച റീത്തും, ഭീഷണിക്കത്തും പിന്നീട് കാണാതായി. ആശ്രമം കത്തിക്കൽ കേസിൽ സിപിഎമ്മിലെ ഐ.പി ബിനു, കാരായി രാജൻ എന്നിവരെ കുടുക്കാൻ പൊലീസ് ശ്രമിച്ചുവെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ട്. അൻവർ വിശദീകരിച്ചു. ആശ്രമത്തിലെ അന്തേവാസികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി. പ്രതിയായ പ്രകാശന്റെ ഫോൺ പൊലീസ് പരിശോധിച്ചില്ലെന്നും പി.വി അൻവർ പറഞ്ഞു. പി. ശശിക്കെതിരെ പാർട്ടിക്ക് പരാതി എഴുതിക്കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം ആശ്വാസകരമാണെന്നും സന്തോഷിക്കാറായിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി അൻവർ പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version