Home LOCAL NEWS പുതുപ്പാടി -ഇരുമലപ്പടി റോഡ് നവീകരണം : മുളവൂർ മേഖലയെ ഒഴിവാക്കിയതിൽ പ്രതിഷേധം ഇരമ്പി

പുതുപ്പാടി -ഇരുമലപ്പടി റോഡ് നവീകരണം : മുളവൂർ മേഖലയെ ഒഴിവാക്കിയതിൽ പ്രതിഷേധം ഇരമ്പി

മൂവാറ്റുപുഴ : പുതുപ്പാടി- ഇരുമലപ്പടി റോഡ് നവീകരണത്തിൽ മൂവാറ്റുപുഴ മണ്ഡലത്തിലെ മുളവൂർ മേഖലയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് യുഡിഎഫ് നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. മുളവൂർ ഹെൽത്ത് ജംഗ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് പൊന്നിരിക്കപ്പറമ്പിൽ സമാപിച്ചു. മാത്യുകുഴൽനാടൻ എംഎൽഎ നേതൃത്വം നല്കി.
പുതുപ്പാടി- ഇരമലപ്പടി റോഡ്. ദേശീയ പാത 85 ൽ പൂതുപ്പാടിയിൽനിന്ന് ആരംഭിച്ച് ആലുവ മൂന്നാർ റോഡിൽ ഇരുമലപ്പടിയിൽ അവസാനിക്കുന്ന 10.5 കിലോമീറ്റർ പിഡബ്്‌ള്യൂ ഡി റോഡിൽ മുളവൂർ മേഖലയിലെ മൂന്നു കിലോമീറ്റർ ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചാണ് യു.ഡി.എഫ് പ്രതിഷേധിച്ചത്..

നബാർഡ് പദ്ധതിയിൽപ്പെടുത്തി ് ഏഴ് കോടി രൂപ ചെലവിലാണ് കോതമംഗലം നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട ഭാഗം നവീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പകപോക്കലാണ് തന്റെ മണ്ഡലത്തിലെ പദ്ധതികൾ തടസ്സപ്പെടുത്തുന്നതിന്റെ പിന്നിലെന്ന് മാത്യുകുഴൽനാടൻ എംഎൽഎ ആരോപിച്ചു.
യോഗത്തിൽ യുഡിഎഫ് മണ്ഡലം ചെയർമാൻ എം എച്ച് അലി അദ്ധ്യക്ഷത വഹിച്ചു. സാബു ജോൺ, കെ.എം. പരീത്, എം.എസ്.അലി, പി.എം.അമീർ അലി, പി.എം. അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version