Home LOCAL NEWS പുനർജനിക്ക് പേഴയ്ക്കാപ്പിളളിയിൽ ഗംഭീര തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി. പി.രാജീവ് നിർവഹിച്ചു

പുനർജനിക്ക് പേഴയ്ക്കാപ്പിളളിയിൽ ഗംഭീര തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി. പി.രാജീവ് നിർവഹിച്ചു

മൂവാറ്റുപുഴ : സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട്് പി.ബി.സിലീം ഐ.ഐ.എസ്, പി.ബി നൂഹ് ഐഎഎസ് എന്നിവരുടെ നേതൃത്വത്തിൽ പേഴയ്ക്കാപ്പിളള്ി പളളിപ്പടി കേന്ദ്രമാക്കി ആരംഭിച്ച പുനർജനി തൊഴിൽ പരീശീലന കേന്ദ്രം വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
ലോകത്ത ഏറ്റവും വിദ്യാസമ്പന്നരായ വീട്ടമ്മമാരുള്ള നാടാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീകൾ വെറുതെ സമയം പാഴാക്കുന്നത് സർക്കാരിനും ജനത്തിനും വലിയ സാമ്പത്തിക നഷ്ടമാണ് സൃഷ്ടിക്കുന്നത്. മാറിയ സാഹചര്യത്തിൽ വീട്ടിലിരുന്ന് അല്ലെങ്കിൽ വീടിനു സമീപത്ത് ജോലി സാധ്യതയേറെയാണെന്നും മന്ത്രി പറഞ്ഞു. പുനർജനിയിൽ ആരംഭിച്ചിരിക്കുന്ന പരിശീലനം സത്രീകൾക്ക് തൊഴിൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ജനിച്ച പ്രദേശത്തോട് ക്രിയാത്മകമായ ഇടപെലാണ് ഇരു ഐഎഎസ് സഹോദരന്മാരും നിർവഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

.യോഗത്തിൽ കേരള ബാങ്ക് ചെയർമാൻ ചെയർമാൻ ഗോപി കോട്ടമുറിക്കൽ അ്ദ്ധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐഎഎസ്, മുഖ്യപ്രഭാഷണം നടത്തി. വ്യക്തിപരമായും നാടിനു വളരെ പ്രചോദനമാണ് ഇത്തരം സംരംഭമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. അർപ്പണമനോഭാവത്തോടെയുളള സേവനമാണ് പി.ബി. സലീം ഐഎ.എസും കുടുംബവും പേഴയ്്ക്കാപ്പിളളിയിൽ ഏറ്റെടുത്തിരിക്കുന്നതെന്നും ജില്ലാ കളക്ടർ പറഞ്ഞു. പി.ബി. സലീം ഐ.എ.എസ് പദ്ധതി വിശദീകരിച്ചു. നാട്ടിലെ ആളുകളുടെ ദീർഘനാളത്തെ സ്വപ്‌നമാണ് യാഥാർഥ്യമായിരിക്കുന്നതെന്ന് പി.ബി. സലീം ഐഎസ് പറഞ്ഞു. തൊഴിൽ അവസരങ്ങൾ ഇല്ലാതിരുന്ന സഹോദരിമാർക്ക് ഒരു പുനർജന്മമാണ് പുനർജനിയെന്നും അദ്ദേഹം പറഞ്ഞു. അസീസ്് പാണ്ട്യാരപ്പിളളി സ്വാഗതം പറഞ്ഞു. പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, പി.എ. ബഷീർ, കെ.എസ്.റഷീദ്.അസീസ് കുന്നപ്പിളളി തുടങ്ങി.യവർ പ്രസംഗിച്ചു.

ഫാത്തിമത്ത് സുഹറ സലീം ( ഫാത്തി സലിം) ചെയർപേഴ്‌സണായും, ഡോ. എസ്.എസ്. ജാന സെക്രട്ടറിയുമായി കൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഔവർ ഹെറിറ്റേജ് ഫൗണ്ടേഷന്റെ കീഴിലാണ് പുനർജനിയുടെ പ്രവർത്തനം.

കൽക്കത്തയിലെ തെരുവ് കുട്ടികളുടെ ക്ഷേമം അടക്കം നിരവധി ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന സംഘടനയാണ് ഔവർ ഹെറിറ്റേജ് ഫൗണ്ടേഷൻ.

ബേസിക് അക്കൗണ്ടൻസി ടാലി, സ്റ്റിച്ചിങ് ആൻഡ് ടൈലറിംഗ് നഴ്‌സിംഗ് അസിസ്റ്റന്റ് തുടങ്ങിയ കോഴ്‌സുകളാണ് പുനർജനിയിൽ ആരംഭിച്ചിരിക്കുന്നത്. പരിശീലനത്തോടൊപ്പം വിജയികൾക്ക് ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റും ലഭിക്കും. കോഴ്‌സുകൾ സമ്പൂർണ്ണമായും സൗജന്യമായിരിക്കും. സ്ത്രീകൾക്ക് വിവിധ തൊഴിൽ മേഖലകളിൽ സർക്കാർ അംഗീകാരത്തോടു കൂടി പരിശീലനവും സർട്ടിഫിക്കറ്റും കൊടുക്കുകയും അവർക്ക് വരുമാനസ്രോതസ്സുകൾ ലഭ്യമാക്കുക യുമാണ് ലക്ഷ്യം

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version