പ്രധാനമന്ത്രി നരേന്ദ്ര മോദി കൊട്ടാരത്തിൽ താമസിക്കുന്ന ചക്രവർത്തിയാണെന്നും സാധാരണക്കാരുടെ ദുരിതം മനസ്സിലാകുന്നില്ലെന്നും പ്രിയങ്ക ഗാന്ധി. രാഹൂൽ ഗാന്ധിയെ ഷഹൻഷാ എന്നു നാഴികയക്ക് നാലപത് വട്ടം വിമർശിക്കുന്ന മോദിക്ക് മറുപടി നൽകുകയായിരുന്നു പ്രിയങ്ക ഗാന്ധി.
ഗുജറാത്തിലെ ബനസ്‌കന്തയിലെ ന്യായ് സങ്കൽപ് സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. മോദി എന്റെ സഹോദരനെ ‘ ഷെഹ്സാദ’ (ചക്രവർത്തി) എന്നാണ് വിളിക്കുന്നത്, എന്നാൽ ഈ ‘ ഷെഹ്സാദ ‘ 4,000 കിലോമീറ്റർ ദൂരം താണ്ടിയ കഥയാണ് എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്. കശ്മീരിൽ, ജനങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കാൻ അദ്ദേഹം നടന്നു, കർഷകർ മുതൽ തൊഴിലാളികൾ വരെ, അവരുടെ ബുദ്ധിമുട്ടുകൾ തന്നോട് പറയണമെന്നും അവ പരിഹരിക്കാൻ നമുക്ക് എന്തുചെയ്യാനാകുമെന്നും അദ്ദേഹം ആലോചിച്ചു.
മറുവശത്ത്, ചക്രവർത്തി നരേന്ദ്രമോദിയാണ്. അദ്ദേഹം കോട്ടകളിലാണ് താമസിക്കുന്നത്. വെളുത്ത് സുന്ദരമായ ജീവിതം നയിക്കുമ്പോൾ അവർക്ക് എങ്ങനെയാണ് ഈ രാജ്യത്തെ പെട്രോൾ, ഡീസൽ വിലക്കയറ്റത്തെക്കുറിച്ച് ആശങ്കയുണ്ടാകുക? കൃഷിക്കാരുടെ പ്രശ്‌നങ്ങൾ എങ്ങനെ അയാൾക്ക് എങ്ങനെ മനസിലാകും? നിങ്ങളുടെ കൃഷിയിടങ്ങളെ കുറിച്ച് അവൻ എങ്ങനെ മനസ്സിലാക്കും? പ്രിയങ്ക ചോദിച്ചു.
എല്ലാ സാധനങ്ങൾക്കും ജിഎസ്ടി ഏർപ്പെടുത്തി, എല്ലാം വിലകൂടിയിരിക്കുന്നു. ഇതെല്ലാം മോദിജിക്ക് മനസ്സിലാകില്ല, കാരണം അധികാരത്താൽ ചുറ്റപ്പെട്ട് അയാൾ തന്റെ കോട്ടയിൽ മാത്രമാണ് താമസിയ്ക്കുന്നത്. എല്ലാവരും അയാളെ ഭയപ്പെടുന്നു, ആരും ഒന്നും പറയുന്നില്ല. ഇനി ആരെങ്കിലും ശബ്ദം ഉയർത്തിയാൽ അത് നിശബ്ദമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് ബിജെപി ലക്ഷ്യംവെയ്ക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
ഭരണഘടന തിരുത്താനും ജനങ്ങളുടെ അവകാശങ്ങൾ വെട്ടിക്കുറക്കാനും ദുർബലപ്പെടുത്താനും ബി.ജെ.പി ആഗ്രഹിക്കുന്നു. കഴിഞ്ഞ 10 വർഷമായി മോദി ചെയ്ത ഏറ്റവും വലിയ കാര്യം പൊതുജനങ്ങളുടെ അവകാശങ്ങൾ ദുർബലപ്പെടുത്തി എന്നതാണെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.