ലൈംഗിക പീഡന കേസിൽ അറസ്റ്റിലായ പ്രജ്വൽ രേവണ്ണയെ ആറ് ദിവസം പോലീസ് കസ്‌ററഡിയിൽ വിട്ടു. ബെംഗ്ലരു പ്രത്യേക കോടതിയാണ് പ്രതിയെ അന്വേഷണ സംഘത്തിനു ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയി്ൽ വിട്ടത്. രാജ്യത്തെ ഞെട്ടിച്ച് ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ജനതാദൾ എം.പി പ്രജ്വൽ രേവണ്ണ ഇന്നു രാവിലെയാണ് അറസ്റ്റിലായത്. 34 ദിവസം ഒളിവിലിരുന്ന ഇദ്ദേഹം ജർമനിയിൽനിന്ന്്് 12. 45 ഓടെ ബെംഗളുരു വിമാനത്താവളത്തിൽ എത്തിയ ഉടൻ എസ്ഐടി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് വൈദ്യ പരിശോധനക്കുശേഷം ഉച്ചയോടെ ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഹാസനിൽ എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന പ്രജ്വൽ രേവണ്ണ സെ്ക്സ് ടേപ്പ് സംഭവം പുറത്തുവന്നതോടെ ഇവിടത്തെ വോട്ടെടുപ്പ്ിന്റെ പിറ്റേ ദിവസം ഏപ്രിൽ 26 ന് അർദ്ധരാത്രിയോടെയാണ് രാജ്യം വിട്ടത്. പ്രജ്വൽ രേവണ്ണ സ്വയം ചിത്രീകരിച്ചതെന്ന് ആരോപിക്കുന്ന 3000 ത്തിലേറെ വീഡിയോ ക്ലിപ്പുകളാണ് പ്രചരിച്ചത്.
പ്രജ്വൽ രേവണ്ണയെ കോടതിയിൽ ഹാജരാക്കുന്നത് കാണാൻ കോടതിയിലും പരിസരത്തും വലിയ ജനക്കൂട്ടമാണ് എത്തിയത്. വീഡിയോയും ചിത്രവും എടുക്കാനും ്‌നിരവധി പേർ ശ്രമിക്കുന്നുണ്ടായിരുന്നു .പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഏറെ പാടുപെട്ടു.
ഇതിനിടെ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ വനിതാ പോലീസ് ഉദ്യോഗസ്ഥരെ തന്നെ നിയമിച്ചത് ശ്രദ്ധിക്കപ്പെട്ടു. വനിതാ ഐ.പി.എസ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് സ്റ്റേഷനിലെത്തിച്ചതും വനിതാ പൊലീസിന്റെ വാഹനത്തിലാണ്.
ഐപിഎസ് ഓഫീസർമാരായ സുമൻ ഡി പെന്നേക്കർ, സീമ ലട്കർ എന്നിവരുടെ നേതൃത്വത്തിലുള്ള വനിതാ പോലീസാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ‘പ്രജ്വലിനെ അറസ്റ്റ് ചെയ്യാൻ വനിതാ ഓഫീസർമാരെ തന്നെ അയക്കണമെന്നത് ബോധപൂർവമായ തീരുമാനമായിരുന്നു. അധികാരം ഉപയോഗിച്ച് സ്ത്രീക?ളെ ലൈംഗിക ചൂഷണം ചെയ്ത ആളെ അറസ്റ്റ് ചെയ്യാൻ കരുത്തുള്ള സ്ത്രീകൾ ഇവിടെയുണ്ടെന്ന് എം.പിയെ ബോധ്യപ്പെടുത്താൻവേണ്ടിയാണ് അത്തരമൊരു നടപടി സ്വീകരിച്ചതെന്ന് എസ്‌ഐടിയിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വനിതാ ഉദ്യോഗസ്ഥർ ആരെയും ഭയപ്പെടുന്നില്ല എന്ന് അതിജീവിതകൾക്കുള്ള സന്ദേശം കൂടിയായിരുന്ന അതെന്ന് എസ്‌ഐടി വൃത്തങ്ങൾ പറഞ്ഞു.
പുറത്തുവന്ന ലൈംഗിക ടേപ്പുകൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചു. അശ്ലീല വീഡിയോകൾ റെക്കോർഡുചെയ്യാൻ ഉപയോഗിച്ച ഉപകരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.