സംസ്ഥാനത്ത് 2024-25 അധ്യയനവർഷത്തേക്കുള്ള പ്ലസ് വൺ പ്രവേശനത്തിനായി മെയ് 16 മുതൽ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.
മെയ് 25 ആണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി. ഏകജാലക
അഡ്മിഷൻ ഷെഡ്യൂൾ
ട്രയൽ അലോട്ട്മെന്റ്: മെയ് 29
ആദ്യ അലോട്ട്മെന്റ്: ജൂൺ 5
രണ്ടാം അലോട്ട്മെന്റ്: ജൂൺ 12
മൂന്നാം അലോട്ട്മെന്റ്: ജൂൺ 19
ജൂൺ 24 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും.
തുടർന്ന് പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി ജൂലൈ 31 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.
ഈ വർഷത്തെ പ്രധാന മാറ്റങ്ങൾ
പ്രവേശന മാനദണ്ഡമായ WGPA (വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് ) തുല്യമായി വരുന്ന സാഹചര്യത്തിൽ അക്കാദമിക മെറിറ്റിന് മുൻ തൂക്കം ലഭിക്കുന്ന തരത്തിൽ ഗ്രേസ് മാർക്കിലൂടെയല്ലാതെയുള്ള അപേക്ഷകനെ റാങ്കിൽ ആദ്യം പരിഗണിക്കുന്നതാണ്.
പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 14 മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കൻഡറി സ്‌കൂളുകളിലെ ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെ പ്രവേശനം.
ടി സ്‌കൂളുകളിലേ്ക്ക് ഒറ്റ അപേക്ഷ ഓൺലൈനായി സ്വീകരിച്ച് നിർദ്ദിഷ്ട പ്രവേശന ഷെഡ്യൂൾ പ്രകാരം അലോട്ട്മെന്റ് പ്രക്രിയയിലൂടെ പ്രവേശനം സാധ്യമാക്കുന്നതാണ്.
സീറ്റുകൾ വർധിക്കും
2024-25 അധ്യയന വർഷം പ്ലസ്വൺ പ്രവേശനത്തിന് മാർജിനൽ സീറ്റ് വർദ്ധനവ് അനുവദിക്കുന്നതാണ്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30 ശതമാനവും എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനവും ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 ശതമാനവും കൂടി മാർജിനൽ സീറ്റ് വർദ്ധനവും ഉണ്ടായിരിക്കും.
കൊല്ലം, എറണാകുളം, തൃശ്ശ്യൂർ എന്നീ ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർദ്ധനവ്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർദ്ധനവ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മാർജിനൽ സീറ്റ് വർദ്ധനവ് ഇല്ല.
2022-23 അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും കൂടി ചേർന്ന 81 ബാച്ചുകളും 2023-24 അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 97 ബാച്ചുകളും ഈ വർഷം കൂടി തുടരുന്നതാണെന്ന് അധികൃതർ അറിയിച്ചു.