Home MORE FEATURE STORY ലൈബ്രറി, പുനർജനി, ഇപ്പോൾ ഓപ്പൺ ഗ്രൗണ്ടും! മാതൃകയായി ഐ.എ.എസ് സഹോദരങ്ങളും കുടുംബവും

ലൈബ്രറി, പുനർജനി, ഇപ്പോൾ ഓപ്പൺ ഗ്രൗണ്ടും! മാതൃകയായി ഐ.എ.എസ് സഹോദരങ്ങളും കുടുംബവും

മീരാസ് ഡിജിറ്റൽ പബ്‌ളിക് ലൈബ്രറി, പുനർജനി, വനിത തൊഴിൽ പരിശീലന കേന്ദ്രം, എന്നിവയ്ക്കുപുറമെ ഓപ്പൺ ഗ്രൗണ്ടും കുട്ടികൾക്കുവേണ്ടി ഫുട്‌ബോൾ അക്കാദമിയും പ്രവർത്തനം ആരംഭിച്ചു.

മുവാറ്റുപുഴ: പേഴ്ക്കാപ്പിളളിയിലെ ഐഎഎസ് സഹോദരങ്ങളും പുള്ളിച്ചാലിൽ കുടുംബവും നാടിന്റ പ്രശംസ നേടുകയാണ്. പി.ബി. സലിം ഐഎഎസും പി.ബി. നൂഹ് ഐഎഎസും, അവരുടെ കുടുംബാംഗങ്ങളുമാണ് നാടിന്റെ നന്മക്കായി സമർപ്പിക്കുന്ന പദ്ധതികളുടെ പേരിൽ പ്രശംസ നേടുന്നത്.

സുഭാഷിഷ് റോയ് ചൗധരിയെ ഡീൻ കുര്യാക്കോസ് എം.പി.ആദരിക്കുന്നു

മീരാസ് ഡിജിറ്റൽ പബ്‌ളിക് ലൈബ്രറി, പുനർജനി, വനിത തൊഴിൽ പരിശീലന കേന്ദ്രം, എന്നിവയ്ക്കുപുറമെ അന്തരിച്ച പിതാവിന്റെ പേരിൽ ഓപ്പൺ ഗ്രൗണ്ടും കുട്ടികൾക്കുവേണ്ടി ഫുട്‌ബോൾ അക്കാദമിയും പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ ദിവസം പ്രൗഡ ഗംഭീരമായ ചടങ്ങിൽ പി. കെ.ബാവ മെമ്മോറിയൽ ഓപ്പൺ ഗ്രൗണ്ടും ഫുട്‌ബോൾ അക്കാദമിയും ഡീൻ കുര്യാക്കോസ് എം.പി ആണ് നാടിന് സമർപ്പിച്ചത്.
2023 ൽ പേഴയ്ക്കാപ്പിളളിയിൽ ആരംഭിച്ച പുനർജനി വനിത തൊഴിൽ പരീശീലന കേന്ദ്രം നാട്ടിലെ തൊഴിൽ രഹിതരായ നിരവധി വനിതകൾക്ക് ഏറെ സഹായമായിട്ടുണ്ട്്്.
ബേസിക് അക്കൗണ്ടൻസി ടാലി, സ്റ്റിച്ചിങ് ആൻഡ് ടൈലറിംഗ് നഴ്സിംഗ് അസിസ്റ്റന്റ് തുടങ്ങിയ കോഴ്സുകളിൽ നൂറോളം പേരാണ് ഓരോ ബാച്ചിലും ഇവിടെ പ്രവേശനം നേടുന്നത്. പി.ബി. സലിമിന്റെ ഭാര്യയും സാഹിത്യകാരിയുമായ ഫാത്തിമത്ത് സുഹറ സലീം ( ഫാത്തി സലിം) ചെയർപേഴ്സണായുള്ള ഔവർ ഹെറിറ്റേജ് ഫൗണ്ടേഷന്റെ കീഴിലാണ് പുനർജനിയുടെ പ്രവർത്തനം. ഇവിടെ പരിശീനം പൂർത്തിയാക്കിയ നിരവധി വനിതകൾക്ക് ഇതിനകം വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ നേടാനും സാധിച്ചു.

പ്രദേശത്ത്് നേരത്തെ സ്ഥാപിച്ച മാതാവിന്റെ നാമധേയത്തിലുള്ള മീരാസ് ഡിജിറ്റൽ പബ്ലിക് ലൈബ്രറിസംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുളളതാണ്. ലൈബ്രറിയിൽ ഗവേഷണ വിദ്യാർഥികൾക്ക് പഠനത്തിനു സഹായിക്കും വിധം പുസ്‌ക ശേഖരവും ഒരുക്കിയാണ് സ്തുത്യർഹമായി പ്രവർത്തിക്കുന്നത്. ഔദ്യോഗികമായി വലിയ തിരക്കിനിടയിലും ജന്മ നാട്ടിൽ പുരോഗതിക്കുവേണ്ടി പ്രയത്‌നിക്കുന്ന ഐഎഎസ് സഹോദരന്മാരുടെ പ്രവർത്തനം മാതൃകയെന്നാണ് നാട്ടുകാർ ചൂണ്ടികാണിക്കുന്നത്.

ഫുട്‌ബോൾ മത്സരത്തിൽ നിന്ന്

അതിഥിയായി എത്തിയ ഫുട്‌ബോൾ താരം മുഹമ്മദ് റാഫി സംസാരിക്കുന്നു

നിലവിൽ ഡോ. പി.ബി. സലിം പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി, ബംഗാൾ പ്ലാനിങ് ആൻഡ് മോണിറ്ററിങ് സെക്രട്ടറി, ബംഗാൾ ഊർജവികസന കോർപറേഷൻ ലിമിറ്റഡ് (ഡബ്ല്യുബിപിഡിസിഎൽ) സി.എം.ഡി., ന്യൂനപക്ഷ ഡവലപ്പ്്മെന്റ് ആന്റ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. സഹോദരൻ പി,ബി, നൂഹ് കേരള സിവിൽ സിവിൽ സപ്ലെസ് കോർപ്പറേഷൻ സിഎംഡിയാണ്. അടുത്തനാളിൽ പത്തനംതിട്ട ജില്ലാ കളക്ടർ, ടൂറിസം ഡയറക്ടർ, എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്്്. നാടിനുവേണ്ടിയുള്ള ഈ പദ്ധതികളിൽ ഇരുവരുടെയും സഹോദരങ്ങളും പങ്കാളികളാണ്. നാട്ടിലെ സാസ്‌കാരിക-സാമൂഹ്യ- രാഷ്ട്രീയ-
രംഗത്തുളള വ്യക്തികളെയും സഹകരിപ്പിച്ചാണ് ഓരോ പദ്ധതികളും നടപ്പിലാക്കുന്നത്്.

പി.കെ ബാവ മെമ്മോറിയൽ ഓപ്പൺ ഗ്രൗണ്ട്ിനു 50 സെന്റോളം സ്ഥലമാണ് കൈമാറിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് 16 ഓളം അണ്ടർ-17 ഫുട്‌ബോൾ മത്സരവും സംഘടിപ്പിച്ചിരുന്നു. മോഹൻ ബഗാൻ ക്യാപ്റ്റനും പ്രശസ്ത ഇന്ത്യൻ ഗോളിയുമായിരുന്ന സുഭാഷിഷ് റോയ് ചൗധരി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
പ്രദേശത്തെ കുട്ടികൾക്ക് ഫുട്‌ബോൾ, കായിക പരിശീലനത്തോടൊപ്പം സാമൂഹ്യ വളർച്ചയും ആരോഗ്യ ശീലങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷമ്യട്ടാണ് പദ്ധതി ആരംഭിച്ചിരിക്കുന്നതെന്ന് ഡോ. പി.ബി. സലിം മലനാട് വാർത്തയോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version