Home NEWS റഫയിൽ ഇസ്രയേൽ കൂട്ടക്കൊല ; അഭയാർഥി കാംപിനു മുകളിൽ വ്യോമാക്രണത്തിൽ 35 പേർ കൊല്ലപ്പെട്ടു

റഫയിൽ ഇസ്രയേൽ കൂട്ടക്കൊല ; അഭയാർഥി കാംപിനു മുകളിൽ വ്യോമാക്രണത്തിൽ 35 പേർ കൊല്ലപ്പെട്ടു

റഫയിൽ ഇസ്രയേൽ കൂട്ടക്കൊല, അഭയാർഥി ക്യാമ്പിനു നേരെ നടത്തിയ വ്യോമാക്രണത്തിൽ 35 ലേറെ പേർ വെന്ത്്് മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ടെൽ അൽ-സുൽത്താൻ പരിസരത്താണ് ആക്രമണം നടന്നത്, റഫ ആക്രമണം നിർത്താൻ ICJ ഇസ്രായേലിനോട് ഉത്തരവിട്ടതിന് രണ്ട് ദിവസത്തിന് ശേഷമാണ് ആക്രമണം വർധിപ്പിച്ചത്.
ഗർഭിണി ഉൾപ്പെടെ നാലുപേർ കൂടി കൊല്ലപ്പെട്ടതോടെ ഞായറാഴ്ച മാത്രം 40 പേരാണ് റഫയിൽ കൊല്ലപ്പെട്ടത്.

ഐക്യരാഷ്ട്രസഭയുടെ റിലീഫ് ആൻഡ് വർക്ക്‌സ് ഏജൻസിയുടെ (UNRWA) വെയർഹൗസുകൾക്ക് സമീപം അഭയാർഥികൾക്കായി സ്ഥാപിച്ച കൂടാരത്തിനു മുകളിലാണ് ബോംബ് വർഷിച്ചത്്്. ഒരു ലക്ഷത്തോളം പേർ താമസിക്കുന്ന ഇവിടെ സുരക്ഷിത കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടതാണ്.
ആരോഗ്യ മേഖല നേരത്തെ തകർക്കപ്പെട്ടതിനാൽ പരിക്കേറ്റവരെ പരിക്കേറ്റവരെ ഉൾക്കൊള്ളാനാവാത്ത സ്ഥിതിയാണെന്ന്്് ആശുപലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി (പിആർസിഎസ്) റിപ്പോർട്ട് ചെയ്തു.
ടെന്റിനുള്ളിൽ ഉണ്ടായിരുന്നവരിൽ കൂടുതലും കുട്ടികളും സ്ത്രീകളും ജീവനോടെ ചുട്ടുകൊല്ലപ്പെട്ടതായി പിആർസിഎസ് സ്ഥിരീകരിച്ചു. മരണ സംഖ്യ ഉയരുമെന്നാണ് സൂചന.
ഹമാസിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ സാമി അബു സുഹ്രി, റാഫയിലെ ആക്രമണത്തെ ‘കൂട്ടക്കൊല’ എന്ന് വിശേഷിപ്പിച്ചു, ആയുധങ്ങളും പണവും ഉപയോഗിച്ച് ഇസ്രായേലിനെ സഹായിച്ചതിന് അമേരിക്ക ഉത്തരവാദികളാണെന്ന് പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജബാലിയ, നുസൈറാത്ത്, ഗാസ സിറ്റി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഇസ്രയേൽ ആക്രമണത്തിൽ 160 പേരാണ് മരിച്ചത്.
വെസ്റ്റ് ബാങ്കിലും അധിനിവേശ സേനയുടെ കടന്നാക്രമണം രൂക്ഷമാണ്, വെസ്റ്റ് ബാങ്കിൽ സൈന്യത്തിന്റെ വെടിയേറ്റ് 14 കാരൻ രക്തം വാർന്ന് മരിച്ചു.ഹെബ്രോണിന് വടക്ക് കിഴക്ക് സൈർ പട്ടണത്തിന് സമീപം മജ്ദ് ഷഹർ എന്ന ബാലനാണ് മരിച്ചത്. വെടിയേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിന് ആംബുലൻസ് തടഞ്ഞതായും പലസ്തീൻ അധികൃതർ ആരോപിച്ചു.

കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ആരംഭിച്ച ആക്രമണത്തിൽ 35,984 പേർ കൊല്ലപ്പെടുകയും അവരിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാവുകയും 80,643 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആയിരക്കണക്കിന് പേരെ അവശിഷ്ടങ്ങൾക്കടിയിൽ കാണാതാവുകയും ചെയ്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version