Home ELECTION 2024 പാനൂർ സ്‌ഫോടനം യു.ഡി.എഫിനു ആയുധവും സിപിഎമ്മിനു തലവേദനയും

പാനൂർ സ്‌ഫോടനം യു.ഡി.എഫിനു ആയുധവും സിപിഎമ്മിനു തലവേദനയും

അറസ്‌ററിലായ സായൂജ്, അതുൽ, അരുൺ, ഷബിൻലാൽ ..

പാനൂർ ബോംബ് സ്‌ഫോടനത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും

പാനൂർ ബോംബ് സ്‌ഫോടനം തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് രാഷ്ട്രീയ ആയുധമായും സിപിഎമ്മിന് തലവേദനയായും ആയി മാറി. കേസിൽ സിപിഎമ്മിന്റെ പ്രാദേശിക പ്രവർത്തകരായ 4 പേരാണ് ഇതുവരെ അറസ്റ്റിലായത്. ചെറുപ്പറമ്പ് അടുങ്കുടിയവയലിൽ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയിൽ അരുൺ (29), കുന്നോത്തുപറമ്പ് ചിറക്കരാണ്ടിമ്മൽ സായൂജ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ഫോടനത്തിൽ നിസ്സാര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുന്നോത്ത് പറമ്പ് സ്വദേശികളായ വിനോദ്, അശ്വന്ത് എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
അറസ്റ്റിലായ നാലുപേർ മുളിയാത്തോട്ടിലെ വീടിന്റെ ടെറസിൽ ബോംബ് നിർമാണം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പിന്നാലെ മറ്റുള്ളവരെയും പിടികൂടി. ഷബിൻലാൽ നൽകിയ സൂചനപ്രകാരം നൽകിയ തിരച്ചിലിൽ വീടിന്റെ പരിസരത്തെ മതിലിലും കുറ്റിക്കാട്ടിലും ഒളിപ്പിച്ച നിലയിൽ 7 സ്റ്റീൽ ബോംബുകൾ കണ്ടെടുത്തതോടെ ബോംബ് നിർമാണത്തിന്റെ വ്യാപ്തി വർധിച്ചിരിക്കുന്നു.

സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട് സിപിഎം പ്രവർത്തകനായ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട െഷെറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ശനിയാഴ്ച ് അഞ്ചരയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

പോലീസ് കണ്ടെടുത്ത സ്റ്റീൽ ബോംബ്, കൊല്ലപ്പെട്ട ഷെറിൻ

പാനൂർ ബോംബ് സ്‌ഫോടനവും സിപിഎം പ്രവർത്തകരുടെ പങ്കാളിത്തവും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു കടുത്ത തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രത്യേകിച്ച് പാനൂർ ഉൾപ്പെടുന്ന വടകര മണ്ഡലത്തിൽ. ആർഎം.പി നേതാവ് ടി.പി. ചന്ദ്രശേകരന്റെ കൊലപാതകത്തിലൂടെ സിപിഎമ്മിനു തിരിച്ചടി നേരിട്ട മണ്്ഡലത്തിൽ ഇക്കുറി ഷൈലജ ടീച്ചറിലൂടെ തിരിച്ചുപിടിക്കാനൂള്ള ശ്രമത്തിനിടയാണ് പാർട്ടിയെ പ്രതികൂട്ടിലാക്കുന്ന പാനൂർ സ്‌ഫോടനം.
വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ കെ.കെ.രമ എംഎൽഎയുമായി ചേർന്ന് പാനൂരിൽ സമാധാന സന്ദശ യാത്ര നടത്തിയാണ് വടകര തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ വിഷയമായി ബോംബ് സ്‌ഫോടനം മാറ്റിയത്. അപകടം മനസ്സിലാക്കിയാവണം സിപിഎം സംസ്ഥാന സെക്ട്രറി സംഭവമായി സിപിഎമ്മിനു ഒരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ചത്. എൽഡിഎഫ് നല്ല രീതിയിൽ ജയിക്കാൻ പോകുന്ന അവിടെ ആർക്കെതിരെയും കലാപമുണ്ടാക്കേണ്ട ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

‘ഇക്കാലത്തും ബോംബ് നിർമിക്കുന്ന സിപിഎം കാലത്തിന്റെ എത്ര പിറകിലാണ് സഞ്ചരിക്കുന്നതെന്നു ജനങ്ങൾ മനസ്സിലാക്കുന്നു. പിടിയിലാകുമ്പോൾ പ്രതികളെ തള്ളിപ്പറയുന്നത് മുഖം രക്ഷിക്കാനാണ്. പൊലീസിന്റെയും സർക്കാരിന്റെയും ഒത്താശയോടെയാണ് ഈ കുടിൽ വ്യവസായം നടക്കുന്നത്.’ എന്നതായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മറുപടി.

തിരഞ്ഞെടുപ്പ് ഘട്ടത്തിൽ നടന്ന സംഭവിത്തിൽ പോലീസ് ജാഗ്രതയോടെ നീങ്ങുന്നുവെന്നാണ് റിപ്പോർട്ട്്്. പാനൂർ മേഖലയിൽ സുരക്ഷയ്ക്ക് സിആർപിഎഫിന്റെ സഹായവും തേടി. വൈകിട്ട് സിആർപിഎഫ് ഇന്നലെ റൂട്ട് മാർച്ച് നടത്തി. സംസ്ഥാന വ്യാപക പരിശോധന നടത്താൻ ഡിജിപി എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നിർദേശം നൽകി. മുൻപു ബോംബ് നിർമാണവുമായി ബന്ധപ്പെട്ടവരെ കർശന നിരീക്ഷണത്തിലാക്കാനും ബോംബ് നിർമിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലും രാഷ്ട്രീയ സംഘർഷ മേഖലകളിലും കർശന പരിശോധന നടത്താനും നിർദേശമുണ്ട.

തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി ഇത് എങ്ങനെ പ്രതിഫലിക്കുമെന്ന് വോട്ടെടുപ്പിന്റെ ഫലം വരുംവരെ കാത്തിരിക്കണം.
പക്ഷേ, കേസ് അന്വെഷണത്തിൽ പ്രതികളുടെ അറസ്റ്റും പ്രസ്താവനക്കുമപ്പുറത്ത്്് ബോംബ് നിർമാണത്തിന്റെ ഉദ്ദേശ്യം കണ്ടിപിടിക്കുമോയെന്നതാണ് പ്രധാന ചോദ്യം ഉയരുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version