തിരുവനന്തപുരം: രാജ്യത്ത് ബഹുസ്വരത ഉയർത്തിപ്പിടിക്കുന്ന മതേതര സർക്കാർ അധികാരത്തിൽവരുന്നതിനു ് സമ്മതിദാനാവകാശം ഉപയോഗിക്കണമെന്നും പാളയം ഇമാം വി.പി സുഹൈബ് മൗലവി. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് മുസ്ലിം വരുദ്ധ അജണ്ട നടപ്പാക്കുന്നു. സിഎഎ മതേതരത്വത്തിന് ഘടകവിരുദ്ധമാണ്. ഏകശിലാത്മകമായ സമൂഹം കെട്ടിപ്പടുക്കാൻ ശ്രമം നടക്കുന്നതായും മൗലവി പറഞ്ഞു.
Read More കേരള സ്‌റ്റോറി പ്രദർശനം : കത്തോലിക്ക സഭയിൽ ഭിന്നത രൂക്ഷമാകുന്നു
പരസ്പര സ്‌നേഹത്തോടു കൂടി ജീവിക്കുന്ന സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ബോധപൂർവമായ ശ്രമങ്ങളാണ് പലയിടങ്ങളിലും നടന്നുകൊണ്ടിരിക്കുന്നതെന്ന് കേരള സ്റ്റോറിയെ പരാമർശിച്ച്്് അദ്ദേഹം ചൂണ്ടികാണിച്ചു. നമ്മുടെ സംസ്ഥാനത്തും രാജ്യത്തുമെല്ലാം അതിനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. അതിൻറെ ഭാഗമാണ് കേരളത്തിൽ വീണ്ടും ചർച്ചയാകുന്ന കേരള സ്റ്റോറി. പൂർണമായും വസ്തുതാവിരുദ്ധമായ കാര്യമാണ് ഇത്തരം സിനിമകൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ ലൗ ജിഹാദില്ലെന്ന് പാർലമെൻറിൽ വ്യക്തമാക്കി കഴിഞ്ഞതാണ്. അതിനാൽ ഇത്തരം കുപ്രചരണങ്ങളിൽ വഞ്ചിതരാകാതെ മുന്നോട്ടുപോകാൻ നമുക്ക് സാധ്യമാകേണ്ടതുണ്ട്. ഇത്തരം സിനിമകൾ പ്രചരിപ്പിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ…നാം കള്ളം പ്രചരിപ്പിക്കുന്നയാളുകളുടെ കയ്യിലെ ഉപകരണമാകരുത്. നമുക്കിടയിൽ വിദ്വേഷം പരത്തുന്ന ഒരാവിഷ്‌കാരവും കലയല്ല. അകറ്റുന്നതാകരുത് കല. പരസ്പരം അടുപ്പിക്കുന്നതും പരസ്പരം സൗഹൃദത്തോടു കൂടി ജീവിക്കാൻ പ്രേരിപ്പിക്കുന്നതുമാകണം കല.
ഫലസ്തീനികൾ നേരിടുന്നത് പരിതാപകരമായ അവസ്ഥയാണ് ഫലസ്തീനിൽ. ഇസ്രായേലിൻറെ ക്രൂരതയുടെ ചരിത്രം ആവർത്തിക്കുന്നു. ഫലസ്തീൻറെ കൂടെ നിൽക്കുക എന്നാൽ മനുഷ്യത്വത്തിൻറെ കൂടെ നിൽക്കലാണ്. ഇസ്രായേലിൻറെ കൂടെ നിൽക്കുകയെന്നാൽ പൈശാചികതയുടെ കൂടെ നിൽക്കലാണ് അറബ് ലോകം നിസ്സംഗതയിലാണ്. ഫലസ്തീൻ ജനതയോട് ഐക്യപ്പെടണം. ഫലസ്തീനികൾക്ക് വേണ്ടി പ്രാർത്ഥിക്കണം. ഇസ്രായേൽ ഉത്പന്നങ്ങൾ പരമാവധി ബഹിഷ്‌കരിക്കണമെന്നും സുഹൈബ് മൗലവി വ്യക്തമാക്കി.
റിയാസ് മൗലവി കേസ് അക്രമികൾ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. സർക്കാർ അപ്പീൽ പോയത് ആശാവഹമായ കാര്യമാണെന്നും മൗലവി പറഞ്ഞു.