Home LOCAL NEWS കാരുണ്യം : അനാഥരായ പെൺകുട്ടികൾക്ക് സഹായധനം നല്കി

കാരുണ്യം : അനാഥരായ പെൺകുട്ടികൾക്ക് സഹായധനം നല്കി

0

മൂവാറ്റുപുഴ: പരേതരായ മാനാറി പുതിനാകുഴി പരേതരായ സുനിൽ, രാധമണി ദമ്പമാഹരിച്ച കുടുംബ സഹായനിധി ഡോ.സബൈൻ ശിവദാസൻ കുട്ടികൾക്ക് കൈമാറി.
കുടംബ സഹായ സമിതി ചെയർമാൻ പായിപ്ര കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എൽദോസ് പി.പോൾ, സീക്കോ കമ്പനി എം.ഡി. എം.എ.മുഹമ്മദ്, സി.പി.ഐ ലോക്കൽകമ്മിറ്റി അംഗം റ്റി. ഇ. ഷബീബ് ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി, വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ.റിയാസ് ഖാൻ, മുൻ പഞ്ചായത്ത് മെമ്പർമാരായ ടോമി പി.മത്തായി, എം.എസ്.ശ്രീധരൻ, എന്നിവർ സംസാരിച്ചു.

കുടുംബ സഹായസമിതി കൺവീനർ കെ.എം. രാജമോഹനൻ സ്വാഗതവും ട്രഷറർ കെ.എസ്. രങ്കേഷ് നന്ദിയും പറഞ്ഞു. അകാലത്തിൽ മരണമടഞ്ഞ മാനാറി പുതിനാകുഴിയിൽ സുനിൽ ,രാധാ ദമ്പതികളുടെ ആശ്രയമറ്റ രണ്ട് പെൺകുട്ടികൾ മാത്രമുള്ള കുടുംബത്തെ സംരക്ഷിക്കുകയെന്ന ലക്ഷത്തോടെ നാട്ടുകാർ ചേർന്ന് രൂപീകരിച്ച സുനിൽ കുടുംബ സഹായ സമാഹരണ കമ്മിറ്റിയാണ് തുകസമാഹരിച്ചത്. 6 ക്ഷം രൂപ ഇരുവർക്കുമായി ബാങ്കിൽനിക്ഷേപിച്ച പാസ് ബുക്കുമാണ്് കൈമാറിയത്.
ഇതോടൊപ്പം സുനിലിന്റെ മൂത്തമകൾ പഠനം പൂർത്തിയാകുന്ന മുറക്ക് ജോലി കൊടുക്കുമെന്നും ഡോ.സബൈൻ കുട്ടികൾക്ക് ഉറപ്പ് നൽകി. സുനിലിന്റെ ഭാര്യ രാധാമണി ക്യാൻസർ രോഗം ബാധിച്ച് ഒരുവർഷം മുമ്പ് മരണപ്പെട്ടു. ഏതാനം മാസങ്ങൾക്ക് മുമ്പ് സുനിലും മരണത്തിന് കീഴടങ്ങി. രണ്ട് പെൺകുട്ടികളിൽ ഒരാൾ ഭിന്നശേഷികാരിയാണ് .

ചിത്രം- മാനാറി പുതിനാകുഴി പരേതരായ സുനിൽ, രാധമണി ദമ്പതികളുടെ നിരാലംബരായ രണ്ട് പെൺകുട്ടികളുടെ സംരക്ഷണത്തിനായി സമാഹരിച്ച കുടുംബ സഹായനിധി കുട്ടികൾക്ക് മാനാറി ഭാവന ലൈബ്രറിഹാളിൽ നടന്ന ചടങ്ങിൽ ഡോ.സബൈൻ ശിവദാസൻ കൈമാറുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version