ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് സംയുക്ത പ്രതിപക്ഷ നേത്ൃയോഗം ് പ്രഖ്യാപിച്ചു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രതിപക്ഷ പാർട്ടികളുടെ ആദ്യ യോഗം പട്നയിൽ സമാപിച്ചു. 16 പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ സംബന്ധിച്ചു. യോഗത്തിൽ സംബന്ധിച്ചെങ്കിലും എഎപി നേതാവ് കെജ്രിവാളും , തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും യോഗത്തിൽ സംബന്ധിച്ചെങ്കിലും പത്രസമ്മേളനത്തിൽ പങ്കെടുത്തില്ല. ഡൽഹിയുടെ അധികാരം സംബന്ധിച്ച് കേന്ദ്ര സർക്കാർ കൊണ്ടു്വന്ന ഓർഡിനൻസ്ുമായി ബന്ധപ്പെട്ടാണ് കോൺഗ്രസും, എഎപിയും തമ്മിൽ തർക്കം നിലനില്ക്കുന്നത്.
ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തെ ഒറ്റക്കെട്ടായി നേരിടും. അടിസ്ഥാന തത്വങ്ങളെ ബിജെപി അട്ടിമറിക്കുകയാണ്. മോദിക്കെതിരെ ഒന്നിച്ച് പോരാടും. ഒരുമിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടികൾ തയ്യാറാണെന്നും എന്നാൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം വരുന്ന സിംല യോഗത്തിലെ ഉണ്ടാകുവെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ് വ്യക്തമാക്കി. ഷിംലയിൽ ജൂലൈ 10 നോ, 12 നോ യോഗം ചേരും. ഈ യോഗത്തിൽ ഓരോ സംസ്ഥാനത്തും സ്വീകരിക്കേണ്ട നിലപാട് സ്വീകരിക്കും.
ഒന്നിച്ചുനിൽക്കാൻ സമവായത്തിന് തയ്യാറാകണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി ആക്രമിക്കുന്നത് രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളെയാണ്. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഒന്നിച്ചുപോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി എന്ത് രാഷ്ട്രീയനിലപാട് സ്വീകരിച്ചാലും പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.
‘മൂന്ന് കാര്യങ്ങൾ പരിഹരിച്ചു – ഞങ്ങൾ ഒറ്റക്കെട്ടാണ്, ഞങ്ങൾ ഒറ്റക്കെട്ടായി പോരാടും, ഞങ്ങളുടെ പോരാട്ടം പ്രതിപക്ഷത്തിന്റെ പോരാട്ടമായി മുദ്രകുത്തപ്പെടരുത്, മറിച്ച് ബിജെപിയുടെ സ്വേച്ഛാധിപത്യത്തിനും അവരുടെ കറുത്ത നിയമങ്ങൾക്കും എതിരായ പോരാട്ടമാണ്, അവരുടെ രാഷ്ട്രീയ പകപോക്കലിനെതിരെ പോരാടുകയാണ്,” ബാനർജി പറഞ്ഞു. .
അന്വേഷണ ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നു. ചരിത്രം തിരുത്തിയ ഒട്ടേറെ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ച പട്നയിൽ തുടക്കമിട്ട പുതിയ പോരാട്ടവും വിജയം കാണും. പ്രതിപക്ഷമെന്ന് വിളിക്കേണ്ടെന്നും തങ്ങൾ പൗരന്മാരും ദേശീയവാദികളുമാണെന്ന് മമത ബാനർജി പറഞ്ഞു.
ബിജെപിയുടെയും ആർഎസ്എസിന്റെയും ഹിന്ദുത്വ അജണ്ടകൾ, തടയാൻ പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.
എൻസിപി അധ്യക്ഷൻ ശരത് പവാർ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ്, സമാജവാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, പിഡിപി നേതാവ് മെഹബൂബ മുഫ്തി, ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ശിവസേന നേതാവ് ഉദ്ദവ് താക്കറെ എന്നിവരാണ് പ്ത്ര സമ്മേളനത്തിൽ എത്തിയത്.
ബിജെപിക്കെതിരെ ഒരു ജൻ ആന്ദോളൻ (പൊതു പ്രസ്ഥാനം) രൂപീകരിക്കാനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.