Home NEWS KERALA കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി നിര്യാതനായി; ഇന്ന് പൊതു അവധി

കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി നിര്യാതനായി; ഇന്ന് പൊതു അവധി

കോൺഗ്രസിന്റെ സമുന്നത നേതാവായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) നിര്യാതനായി. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ 4.25നാണ് ഉമ്മൻ ചാണ്ടിയുടെ അന്ത്യം. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ മരണ വാർത്ത ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമാണ്.

അര നൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മൻചാണ്ടി കോൺഗ്രസിന്റെ ജനകീയ മുഖമായിരുന്നു. . 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയാണ് നിയമസഭയിലെത്തി റെക്കോഡ് ഇട്ടു. രണ്ടു തവണയായി ഏഴു വർഷം മുഖ്യമന്ത്രിയായിരുന്നു. തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥ മറിയാമ്മ. മക്കൾ: മറിയം ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ.
സംസ്ഥാനനത്തിന്റെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് – വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം – അടി്ത്തറയിട്ട്് ഉമ്മൻ ചാണ്ടി കോൺഗ്രസിനും കേരള രാഷ്ട്രീയത്തിനു മറക്കാനാവാത്ത വ്യക്തിയാണ്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version