മൂവാറ്റുപുഴ :മണിപ്പൂർ കലാപത്തിലെ വേദന നാഷണൽ നാഷനൽ പ്രോഗ്രസിവ് പാർട്ടി (എൻ.പി.പി) വർക്കിങ് ചെയർമാൻ ജോണിനെല്ലൂർ ആ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചു. മണിപ്പൂർ കലാപത്തിൽ പ്രധാന മന്ത്രിയുടെ നിസംഗത അംഗീകരിക്കാനാവാത്തതാണെന്നും, മണിപ്പൂരിൽ നടക്കുന്നത് വംശഹത്യസ്വഭാവമുള്ള കലാപമാണെന്നും ജോണി നെല്ലൂർ മലനാട് വാർത്തയോട് പറഞ്ഞു. രണ്ടുമാസമായിട്ടും കലാപം അടിച്ചമർത്താനായില്ല. ആസൂത്രിതമായ ആക്രമണമാണ് ക്രൈസ്തവരെ ലക്ഷ്യമിട്ട് മണിപ്പൂരിൽ നടക്കുന്നത്. പ്രധാനമന്ത്രിയും ഭരണകൂടവും വെറും കാഴചക്കാരായി നോക്കിനില്ക്കുന്നു ഇത് ജനാധിപത്യസമൂഹത്തെ വേദനിപ്പിക്കുന്നതാണ് ജോണിനെല്ലൂർ പറഞ്ഞു. ജോണിനെല്ലൂർ എൻ.പി.പി വിട്ടത് ക്രൈസ്തവ സമുദായത്തെ ബിജെപിയുമായി അടുപ്പിക്കുന്നതിനു ലക്ഷ്യമിട്ട് രൂപീരിച്ച നാഷണൽ നാഷനൽ പ്രോഗ്രസിവ് പാർട്ടിക്ക് തിരിച്ചടിയായിരിക്കുകയാണ്.
ക്രൈസ്തവ പുരോഹിതരിലെ ചില ഉന്നത പുരോഹിതരുടെ അടക്കം ആശീർവാദത്തോടെയാണ് കഴിഞ്ഞ ഏപ്രിൽ 21 ന്്് ദേശീയ ന്യൂനപക്ഷ കമ്മിഷൻ മുൻ അംഗവും കത്തോലിക്കാ കോൺഗ്രസ് മുൻ ഗ്ലോബൽ അധ്യക്ഷനുമായ അഡ്വ. വി.വി. അഗസ്റ്റിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിച്ചത്. അഡ്വ. വി.വി. അഗസ്റ്റിൻ ചെയർമാൻ, അഡ്വ ജോണി നെല്ലൂർ വർക്കിങ് ചെയർമാൻ,
ഉടുമ്പൻചോല മുൻ എം.എൽ.എ. മാത്യു സ്റ്റീഫൻ, എറണാകുളത്തുനിന്നുള്ള ലൂയിസ് കെ.ഡി. എന്നിവർ ് വൈസ് ചെയർമാൻമാർ. സി.പി. സുഗതൻ, അഡ്വ. എലിസബത്ത് കടമ്പൻ എന്നിവർ ജനറൽ സെക്രട്ടറിമാരായും പാർട്ടി രൂപീകരിച്ചത്.
മൂന്ന് പ്രാവശ്യം മൂവാറ്റുപുഴ എം.എൽ.എയായിരുന്ന ജോണിനെല്ലൂർ യു.ഡി.എഫ് സെക്രട്ടറിയുമായിരുന്നു. കേരള കോൺഗ്രസ് ജേക്കബ് നേതാവായിരുന്നു. ജോസഫ് വിഭാഗത്തോടൊപ്പം നിലക്കവെയാണ് യു.ഡി.എഫ് വിട്ട് എൻ.പി.പി യിൽ ചേർന്നത്. ഇപ്പോൾ സജീവ രാഷ്ട്രീയത്തിൽനിന്നു വിട്ടുനിലക്കാനാണ് ജോണി നെല്ലൂർ തീരുമാനിച്ചിരിക്കുന്നത്.