രാജ്യത്ത് പുതിയ ക്രിമിനൽ നിയമം ഇന്ന്്് മുതൽ പ്രാബല്യത്തിൽ. 164 വർഷം പഴക്കമുള്ള നിയമത്തിൽ ഏറെ ഭേദഗതിയും പേരും മാറ്റിയാണ് നടപ്പിലാക്കുന്നത്.ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള (ഐ.പി.സി.) മൂന്നു നിയമങ്ങൾ ഇല്ലാതാകും, ഇന്ത്യൻ പീനൽ കോഡ്, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നീ നിയമങ്ങൾക്ക് പകരം ഭാരതീയ ന്യായ സൻഹിത, ഭാരതീയ നാഗ്രിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ സൻഹിത എന്നിവയാണ് പുതിയ ക്രിമിനൽ നിയമങ്ങൾ.
കഴിഞ്ഞവർഷം ഓഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. അപാകം പരിഹരിച്ച് ഡിസംബർ 13-ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബർ 25-ന് രാഷ്ട്രപതി അംഗീകാരം നൽകി.പുതുക്കിയ നിയമത്തിൽ പലതിലും ഏറെ ആശയങ്കയും പരാതിയും നിലവിലുണ്ട്്്. ആൾക്കൂട്ട കൊലപാതകങ്ങൾ, കുട്ടികൾക്കെതിരെയുളള ലൈംഗിക അതിക്രമം എന്നിവയ്ക്ക് കടുത്ത ശിക്ഷ ഏർപ്പെടുത്തിയതുപോലെ ഗുണപരമായ മാറ്റങ്ങളും ഉണ്ട്്.
ആൾക്കൂട്ടക്കൊലയ്ക്ക് വധശിക്ഷയോ ജീവപര്യന്തം തടവുശിക്ഷയോ നൽകുമെന്നും പ്രഖ്യാപനമുണ്ട്. അഞ്ചോ അതിലധികമോപേർ ഒരു ഗ്രൂപ്പായി ചേർന്നു ജാതി, സമുദായം, ഭാഷ, ജന്മസ്ഥലം എന്നിവയുടെ പേരിൽ ദേഹോദ്രവം ഏൽപ്പിച്ചാൽ ആ കൂട്ടത്തിലെ ഓരോ അംഗത്തിനും ഏഴു വർഷം വീതം തടവും പിഴയും ലഭിക്കും. അശ്രദ്ധയോടെ വാഹനം ഇടിച്ചു മറ്റൊരാൾ മരിക്കാൻ കാരണക്കാരൻ ആവുകയും അപകട വിവരം പൊലീസിലോ മജിസ്ട്രെറ്റിനെയോ അറിയിക്കാതെ രക്ഷപെടുകയും ചെയ്താൽ 10 വർഷം വരെ തടവും ശിക്ഷയും ലഭിക്കും.
കൂട്ടബലാത്സംഗത്തിന് 20 വർഷം തടവ് ലഭിക്കും. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം വധശിക്ഷ ലഭിക്കാവുന്ന കുറ്റമാകും. ഭാരതീയ ന്യായ സംഹിതയിൽ 20 പുതിയ കുറ്റങ്ങൾ ചേർത്തപ്പോൾ , ഐപിസിയിൽ നിലവിലുണ്ടായിരുന്ന 19 വ്യവസ്ഥകൾ ഇല്ലാതാക്കി. 33 കുറ്റങ്ങൾ തടവുശിക്ഷയാക്കി വർധിപ്പിച്ചു.
രാജ്യദ്രോഹ കുറ്റത്തെ ഭാരതീയ നിയമസംഹിതയിൽ 150 ആം വകുപ്പിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റം പോലെ തീവ്രവാദ കുറ്റവും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നതാണ് ആശങ്ക. ഇതുവരെയുളള കേസുകൾ പഴയ നിയമ പ്രകാരമായിരിക്കും. ഇത് കോടതികൾക്കും അഭിഭാഷകരിലും മറ്റും ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ രജിസ്റ്റർചെയ്തിരിക്കുന്ന കേസുകളിലെ നടപടിക്രമം എല്ലാം പൂർത്തിയാക്കേണ്ടത് നിലവിലുള്ള നിയമപ്രകാരംതന്നെയായിരിക്കും. ഞായറാഴ്ച അർധരാത്രിക്കുശേഷമുള്ള പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമവ്യവസ്ഥപ്രകാരമായിരിക്കും.
1860 ൽ ബ്രി്ട്ടീഷ ഗവൺമെന്റാണ് ് ഇന്ത്യൻ പീനൽ കോഡ് അഥവാ ഐപിസി കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യൻ എവിഡൻസ് ആക്റ്റ് 1872 ലും നടപ്പാക്കി. .കോഡ് ഓഫ് ക്രിമിനൽ പ്രൊസിജ്യർ (CrPC) 1973 പാസ്സാക്കി…
കുറ്റപത്രം സമർപ്പിച്ച് 60 ദിവസത്തിനകം കോടതി കുറ്റപത്രം സമർപ്പിക്കണം. ഇതോടൊപ്പം കേസിൽ വാദം പൂർത്തിയായി 30 ദിവസത്തിനകം വിധി പറയണം. വിധി പ്രസ്താവിച്ചതിന് ശേഷം അതിന്റെ പകർപ്പ് 7 ദിവസത്തിനകം നൽകണം. കസ്റ്റഡിയിലെടുത്ത ആളുടെ കുടുംബത്തെ പോലീസ് രേഖാമൂലം അറിയിക്കണം. ഓഫ്ലൈനായും ഓൺലൈനായും വിവരങ്ങൾ നൽകേണ്ടിവരും.
ജയിലിൽ വർധിച്ചുവരുന്ന തടവുകാരുടെ ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സിവിൽ സെക്യൂരിറ്റി കോഡിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. നിയമത്തിന്റെ 479-ാം വകുപ്പ് പ്രകാരം വിചാരണത്തടവുകാരൻ ശിക്ഷയുടെ മൂന്നിലൊന്നിൽ കൂടുതൽ ജയിലിൽ അനുഭവിച്ചിട്ടുണ്ടെങ്കിൽ, അയാൾക്ക് ജാമ്യത്തിൽ പുറത്തിറങ്ങാം. എന്നാൽ, ആദ്യമായി കുറ്റകൃത്യം ചെയ്യുന്ന തടവുകാർക്ക് മാത്രമേ ഈ ഇളവ് ലഭിക്കൂ. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചെയ്ത ഇത്തരം തടവുകാർക്ക് ജാമ്യം ലഭിക്കില്ല.
വൈവാഹിക ബലാത്സംഗം?
18 വയസ്സിന് മുകളിലുള്ള ഭാര്യയുമായി നിർബന്ധിത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അത് ബലാത്സംഗമായി കണക്കാക്കില്ല. വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗത്തിന്റെ വിഭാഗത്തിൽ നിന്ന് ഒഴിവാക്കി. സെക്ഷൻ 69-ൽ ഇത് പ്രത്യേക കുറ്റമായി കണക്കാക്കിയിട്ടുണ്ട്. വിവാഹ വാഗ്ദാനവുമായി ആരെങ്കിലും ബന്ധത്തിലേർപ്പെടുകയും വാക്ക് പാലിക്കാൻ ഉദ്ദേശിക്കാതിരിക്കുകയോ ജോലിയോ സ്ഥാനക്കയറ്റമോ വാഗ്ദാനം ചെയ്ത് ബന്ധത്തിലേർപ്പെടുകയോ ചെയ്താൽ, കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പരമാവധി ശിക്ഷ 10 വർഷമായിരിക്കും.