Home NEWS INDIA നെസ്‌ലെ ബേബി ഫുഡിൽ കുട്ടികളുടെ ആരോഗ്യത്തെ ഹനിക്കുംവിധം ഉയർന്ന അളവിൽ പഞ്ചസാര ചേർത്തതായി റിപ്പോർട്ട്

നെസ്‌ലെ ബേബി ഫുഡിൽ കുട്ടികളുടെ ആരോഗ്യത്തെ ഹനിക്കുംവിധം ഉയർന്ന അളവിൽ പഞ്ചസാര ചേർത്തതായി റിപ്പോർട്ട്

നെസ്ലെ രാജ്യത്ത് വിൽക്കുന്ന ബേബി ഫുഡിൽ ഉയർന്ന അളവിൽ പഞ്ചസാര ഉപയോഗിക്കുന്നതായി റിപ്പോർട്ട്. സെറിലാക് അടക്കമുള്ളവയിൽ ഉയർന്ന അളവിൽ പഞ്ചസാര ചേർക്കുന്നതായാണ് സ്വിസ് അന്വേഷണ ഏജൻസിയായ പബ്ലിക് ഐ കണ്ടെത്തിയിരിക്കുന്നത്.
എന്നാൽ യുകെ, ജർമനി, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ പഞ്ചസാര ചേർക്കാതെയാണ് ഇത്തരം ഭക്ഷണ ഉത്പന്നങ്ങൾ നെസ്ലെ വിൽക്കുന്നതെന്നും വെളിപ്പെടുത്തുന്നു. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ മാത്രമാണ് പഞ്ചസാര ചേർക്കുന്നതെന്നും പറയുന്നു. കുട്ടികലുടെ ആരോഗ്യ സംരക്ഷണത്തിനു സഹായകമെന്ന നിലയിൽ രക്ഷിതാക്കൾ കൂടുതൽ താല്പര്യം കാണിച്ച ഉത്പന്നം വഞ്ചിക്കുകയായിരുന്നുവെന്നത് ഞെട്ടിക്കുന്ന വാർത്തയാണ്

ലോകത്തെ തന്നെ പ്രമുഖ ബേബി ഫുഡ് നിർമാതാക്കളിലൊരാളായ നെസ്ലെ. കേരളം അടക്കം ഇന്ത്യയിൽ കുട്ടികൾക്ക് കൊടുക്കുന്ന ബേബി ഫുഡിൽ കൂടുതലും നെസ്ലെയുടെതാണ്. 22ൽ ഇന്ത്യയിൽ 20,000 കോടിയിലധികം രൂപയുടെ സെറിലാക്ക് ഉൽപന്നങ്ങളാണ് നെസ്ലെ വിറ്റത്

പൊതുവെ അപകടകാരിയായ പഞ്ചസാര ബേബി ഉൽപന്നങ്ങളിൽ അമിതമായി ചേർക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. കുട്ടികൾക്ക് മധുരം നൽകുന്നത് പ്രമേഹത്തിനും അമിതവണ്ണത്തിനും കാരണമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു.
കുട്ടികൾക്കുള്ള ഭക്ഷ്യ ഉൽപന്നങ്ങളിൽ പഞ്ചസാരയും മധുരവും കുറയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചിരുന്നു. കുഞ്ഞിന് ഒരുതവണ നൽകുന്ന ഭക്ഷണത്തിൽ ശരാശരി മൂന്ന് ഗ്രാം പഞ്ചസാര ചേർക്കുന്നതായാണ് കണക്ക്. ദക്ഷിണാഫ്രിക്കയിൽ നടത്തിയ പഠനത്തിലും സമാനമായ തോതിലാണ് പഞ്ചസാരയുടെ അളവ് കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version