Home NEWS INDIA മഹാരാഷ്ട്രയിൽ എൻ.ഡി.എ സഖ്യത്തിന് മൃഗീയ ഭൂരിപക്ഷം

മഹാരാഷ്ട്രയിൽ എൻ.ഡി.എ സഖ്യത്തിന് മൃഗീയ ഭൂരിപക്ഷം

0

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം. 288 അംഗ അസംബ്ലിയിൽ മഹായുതി 228 സീറ്റ് നേടി. ആറ് സീറ്റിൽ ലീഡ് ചെയ്യുന്നു. ഇന്ത്യ സഖ്യം 46 സീറ്റ് നേടി. രണ്ട് സീറ്റിൽ ലീഡ് ചെയ്യുന്നു. എൻ.ഡി.എ സഖ്യത്തിൽ ബിജെപി 133, ശിവസേന ഷിൻഡെ പക്ഷം 57, എൻസിപി അജിത് പവാർ വിഭാഗം 41, ജെഎസ്എസ് -2, ആർഎസ്‌ജെപി- 1 എന്നിങ്ങനെയാണ് കക്ഷി നില.
ഇന്ത്യ സഖ്യത്തിൽ – മഹാ വികാസ് അഘാഡി (എംവിഎ) – കോൺഗ്രസ് – 15, ശിവസേന ഉദ്ദവ് താക്കറെ വിഭാഗം – 20, എൻ.സി.പി പവാർ വിഭാഗം -10. എസ്.പി- 2, പിഡബ്ല്യുപിഐ- ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. കൂടാതെ സിപിഎം ഒരു സീറ്റ് നേടിയിട്ടുണ്ട്്. 2019 നെ താരതമ്യെം ചെയ്യുമ്പോൾ കോൺഗ്രസിനാണ് മഹാരാഷ്ട്രയിൽ ക്‌നത്ത തിരിച്ചടി നേരിട്ടത്. അന്ന് 44 സീറ്റ ഉണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൾ 15 സീറ്റിലേക്ക് ഒതുങ്ങി.

Facebook(Opens in a new browser tab)

തങ്ങളുടെ ഭരണത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ് സഖ്യത്തിന്റെ വിജയത്തിന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ് പറഞ്ഞു.

‘ഇതൊരു തകർപ്പൻ വിജയമാണ്. മഹായുതിക്ക് തകർപ്പൻ വിജയം ലഭിക്കുമെന്ന് ഞാൻ മുമ്പ് പറഞ്ഞിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും നന്ദി മുഖ്യമന്ത്രി പറഞ്ഞു. അപ്രതീക്ഷിത തിരിച്ചടിയാണ് എംവിഎ സഖ്യം നേരിട്ടിരിക്കുന്നത്. കഴിഞ്ഞ പാർലമെന്റ് തിരിഞ്ഞെടുപ്പിലെ മുന്നേറ്റം എങ്ങും ദൃശ്യമായില്ല.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version