Home NEWS KERALA പി.വി. അൻവറിന്റെ വെളിപ്പെടുത്തൽ പാർട്ടിയും സർക്കാരും പരിശോധിക്കുമെന്ന് എം.വി.ഗോവിന്ദൻ

പി.വി. അൻവറിന്റെ വെളിപ്പെടുത്തൽ പാർട്ടിയും സർക്കാരും പരിശോധിക്കുമെന്ന് എം.വി.ഗോവിന്ദൻ

0

പി.വി. അൻവറിന്റെ വെളിപ്പെടുത്തൽ പാർട്ടിയും സർക്കാരും ഗൗരവമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. എം.വി. ഗോവിന്ദന്റെ പ്രസ്താവനയോടെ പി.വി.അൻവറിന്റെ ആരോപണം സിപിഎം നിഷേധിക്കുന്നില്ലെന്ന സൂചനകൂടിയാണ് നൽകുന്നത്.

പി.വി.അൻവർ ചില തെളിവുകൾ കൂടി ഉന്നയിച്ചാണ് എ.ഡി.ജി.പിക്കും, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കുമെതിരെ ആരോപണം ഉന്നയിച്ചത്. ഏതെങ്കിലും തരത്തിൽ ഒത്തുതീർപ്പാക്കാവുന്ന വിഷയമല്ല ഉന്നയിക്കപ്പെട്ടത്. സിപിഎം പ്രവർത്തകരെ അടക്കം കള്ളക്കേസിൽ ഉൾപ്പെടുത്തിയെന്നും പി.വി.അൻവർ ഉന്നയിക്കുന്നു. വിഷയത്തിൽ മുഖ്യമന്ത്രി മൗനം വെടിഞ്ഞിട്ടില്ല.

രാവിലെ നാട്ടകം ഗസ്റ്റ്്ഹൗസില്‍‍ ഡിജിപിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. പി.വി.അന്‍വറിന്‍റെ ആരോപണങ്ങളില്‍ അന്വേഷണമാണ് ഉചിതമെന്ന് ‍‍ഡി.ജി.പി മുഖ്യമന്ത്രിയെ അറിയിച്ചുവെന്നാണ് വിവരം. .കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ വീണ്ടും മുഖ്യമന്ത്രിയും ഡിജിപിയും ഒന്നിച്ച് കാണുന്നുണ്ട്. തുടർന്ന് മുഖ്യമന്ത്രിയുടെ പ്രതികരണവും പ്രതീക്ഷിക്കുന്നു. എഡിജിപിക്കെതിരെ അന്വേഷണവും നടപടിയും ഉണ്ടാകുമോയെന്ന് ഇതുവരെ വ്യക്തമല്ല.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version