Home LOCAL NEWS കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ശിലാഫലകങ്ങൾ പുനസ്ഥാപിക്കണെന്ന് കേരള കോൺഗ്രസ്

കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ശിലാഫലകങ്ങൾ പുനസ്ഥാപിക്കണെന്ന് കേരള കോൺഗ്രസ്

0
muvattupuzha-ksrtc-renovation/

മൂവാറ്റുപുഴ : കെഎസ്്.ആർ.ടി.സി നവീകരണത്തിന്റെ ഭാഗമായി മാറ്റിയ കെ.എം. ജോർജ് അടക്കമുള്ളവരുടെ ശിലാഫലകം പുനസ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

1969 ൽ കെ.എസ്.ആർ.ടി.സി. ഡിപ്പോ മൂവാറ്റുപുഴയ്ക്ക് അനുവദിച്ചത് അന്ന് ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി ആയിരുന്ന കെ.എം. ജോർജ് എം.എൽ.എ. ആണ്. പി.വി. അബ്രാഹം, 1978 ൽ അന്ന് വകുപ്പ് മന്ത്രിയായിരുന്ന പ്രൊഫ. കെ. നാരായണക്കുറുപ്പ്. പെണ്ണമ്മ ജേക്കബ് എന്നിവരുടെ പേരുകൾ എഴുതിയ ശിലാഫലകം ഉദ്ഘാടന വേളയിൽ സ്ഥാപിച്ചിരുന്നു. ഇപ്പോൾ നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി പഴയ ശിലാഫലകങ്ങൾ കാണാനില്ലെന്ന്് കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ ജോണി നെല്ലൂർ പറഞ്ഞു.

ഇത് സംബന്ധിച്ച്് ജോണിനെല്ലൂർ, ജനറൽ സെക്രട്ടറി ജോസ് വള്ളമറ്റം, ഉന്നതാധികാര സമിതിയംഗം പായിപ്ര കൃഷ്ണൻ, ടൗൺ മണ്ഡലം പ്രസിഡന്റ് സോജൻ പിട്ടാപ്പിള്ളിൽ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജേക്കബ് തോമസ് (ഇരമംഗലത്ത്), ജില്ലാ സെക്രട്ടറി റെജി കപ്യാരട്ടേൽ, സേവി പൂവൻ, ജോബി മുണ്ടയ്ക്കൻ എന്നിവർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെത്തി അധികൃതർക്ക് നിവേദനം നൽകി. പുതിയ വികസനപ്രവർത്തനങ്ങൾ നടക്കുമ്പോൾ സ്ഥാപകരെ മറയ്ക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും ശിലാഫലകങ്ങൾ കണ്ടെത്തി പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും ജോണിനെല്ലൂർ പ്രസ്്താവിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version