Home LOCAL NEWS ERNAKULAM മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി പ്രഖ്യാപനം പാർട്ടി ഭരണഘടനയുടെ ലംഘനമെന്ന് ആരോപണം

മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി പ്രഖ്യാപനം പാർട്ടി ഭരണഘടനയുടെ ലംഘനമെന്ന് ആരോപണം

0

കൊച്ചി :എറണാകുളം ജില്ലയിൽ മുസ്ലിം ലീഗ് കൗൺസിൽ യോഗംകൂടി ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്താതെ ഭാരവാഹികളെ പ്രഖ്യാപിച്ചത് പാർട്ടി ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. നിയമാനുസൃതം കൗൺസിൽ യോഗം വിളിക്കണമെന്ന് ആവശ്യമാണ് ഉയരുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് കുറ്റമറ്റതും സുതാര്യമാക്കുന്നതിനു ഭരണഘടനയിൽ മെമ്പർഷിപ്പ് വിതരണം മുതൽ അതത് തലത്തിലെ ഭാരവാഹികളുടെ തിരഞ്ഞൈടുപ്പ് ക്രമം വരെ എഴുതുതി വച്ചിട്ടുണ്ട്. ഇക്കുറി മെമ്പർഷിപ്പിൽ വ്യാജൻ ഒഴിവാക്കുന്നതിനു ഓൺലൈനായി അംഗങ്ങളുടെ തിരിച്ചറിയൽ രേഖവരെ സമർപ്പിച്ച് അംഗത്വം നൽകിയത് മാതൃകാപരമായിരുന്നു.

സംസ്ഥാനതലത്തിൽ രണ്ട് അംഗങ്ങൾ അടങ്ങുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയും, ജില്ലയിൽ ഒരു ചെയർമാൻ അടങ്ങുന്ന മൂന്നംഗ തിരഞ്ഞെടുപ്പ് സമിതിയും രൂപീകരിച്ചാണ് തിരഞ്ഞെടുപ്പിനു നേതൃത്വം നൽകിയത്.. അതത് ഘടകത്തിൽ കൗൺസിൽ അംഗങ്ങൾക്ക് യോഗത്തിൽ പങ്കെടുക്കുന്നതിനു തിരിച്ചറിയൽ കാർഡ് നൽകുകയും, ഈ രേഖ ഉള്ളവരെ മാത്രമേ യോഗ ഹാളിലേക്ക് പ്രവേശിപ്പിക്കാവൂ എന്നാണ് റിട്ടേണിങ് ഓഫീസർമാർക്കുള്ള ഭരണഘടനയിലെ നിർദ്ദേശം. തിരഞ്ഞെടുപ്പ് സംബന്ധിച്ച് പരാതി ഉണ്ടെങ്കിൽ ഉടൻ ജില്ലാ റിട്ടേണിങ് ഓഫീസർക്കു സമർപ്പിക്കണം. ജില്ലാ റിട്ടേണിങ് ഓഫീസർ മൂന്നു ദിവസത്തിനകം സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിക്കും പരാതി കൈമാറുകയും, 15 ദിവസത്തിനകം പരാതിയിൽ തീർപ്പ് കല്പ്പിക്കണമെന്നാണ് നിയമം. തുടർന്ന് സംസ്ഥാന പ്രസിഡന്റിനു അപ്പീൽ നൽകാനും വ്യവസ്ഥയുണ്ട്.

എറണാകുളം ജില്ലയിൽ നേരത്തെ വാർഡ്, പഞ്ചായത്ത്, മുനിസിപ്പൽ, നിയോജക മണ്ഡലം കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. കോതമംഗലവും, വൈപ്പിനിലും തർക്കം മൂലം തിരഞ്ഞെടുപ്പ് നടന്നില്ല. തിരഞ്ഞെടുപ്പ് സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനു തർക്കമുളള നിയോജക മണ്ഡലം കമ്മിറ്റിയെ ഒഴിവാക്കിയാണ് കഴിഞ്ഞ ഫെബ്രുവരി 17- 18 തീയതികളിൽ ജില്ലാ സമ്മേളനം ചേർന്നത്.ആദ്യദിനം സെമിനാറും മറ്റും സംഘടിപ്പിച്ചു. രണ്ടാം ദിനം തിരഞ്ഞെടുപ്പിനായി ചേർന്ന കൗൺസിൽ യോഗം അക്രമംമൂലം നടത്താനായില്ല. മുസ്ലിം ലീഗുകാരുമല്ലാത്ത പുറത്തുനിന്നെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. തിരിച്ചറിയൽ രേഖയില്ലാതെ ഇവർ കൗൺസിൽ ഹാളിലെത്തിയതും, ആക്രമികളെ എത്തിച്ചതും സംഘടനാ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനുള്ള ഗൂഡാലോചനയായിരുന്നു വ്യക്തമായിരുന്നുവെന്നും ഇതിനെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്ന് ആക്ഷേപം നിലവിലുണ്ട്്്. തുടർന്ന്് ഏഴ് മാസം പിന്നിട്ടിട്ടും കൗൺസിൽ യോഗം വിളിച്ചു തിരഞ്ഞെടുപ്പ് നടത്താനും തയ്യാറായില്ല. പ്രശ്‌നം പാർട്ടിയുടെ സംസ്ഥാന കൗൺസിൽ, സംസ്ഥാന കമ്മിറ്റി, സെക്രട്ടറിയേറ്റ് ഒരു തലത്തിലും ചർച്ച ചെയ്യാനും തയ്യാറായില്ലെന്നാണ് പറയുന്നത്.

ഭരണഘടനാപരമായ മാർഗങ്ങൾ അവലംബിക്കുന്നതിനു പകരം ജില്ലാ കമ്മിറ്റിയെ സംസ്ഥാന പ്രസിഡന്റ് ഏകപക്ഷീയമായി ചന്ദ്രികയിലൂടെ പ്രഖ്യാപിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. വീണ്ടും കൗൺസിൽ യോഗം വിളിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ജില്ലാ കൗൺസിലിൽ ഭൂരിപക്ഷവും ആവശ്യപ്പെടുന്നത്. പരിഹാരമായില്ലെങ്കിൽ കോടതിയെ സമീപിക്കാനും കൗൺസിലർമാരിൽ ചിലർ നീക്കം നടത്തുന്നുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version