Home LOCAL NEWS PERUMBAVOOR എറണാകുളം ജില്ലയിൽ മുസ്ലിം ലീഗിൽ വീണ്ടും കലാപം ;പാണക്കാട് തങ്ങൾ പ്രഖ്യാപിച്ച ജില്ലാ കമ്മിറ്റിക്ക് ചുമതലയേറ്റെടുക്കാനായില്ല

എറണാകുളം ജില്ലയിൽ മുസ്ലിം ലീഗിൽ വീണ്ടും കലാപം ;പാണക്കാട് തങ്ങൾ പ്രഖ്യാപിച്ച ജില്ലാ കമ്മിറ്റിക്ക് ചുമതലയേറ്റെടുക്കാനായില്ല

0

ടി.എ.അഹമ്മദ് കബീറിനെ ആദരിക്കുന്നതിനുള്ള സംഘാടക സമിതി യോഗം തടഞ്ഞു

കൊച്ചി : മുസ്ലിം ലീഗ് എറണാകുളം ജില്ലാകമ്മിറ്റിയിൽ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും കലഹം. അഹമ്മദ് കബീർ വിഭാഗവും വി.കെ. ഇബ്രാഹിംകുഞ്ഞ് വിഭാഗവും തമ്മിൽ തർക്കം രൂക്ഷമായതോടെ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ജില്ലാ കമ്മിറ്റിക്ക് ചുമതല ഏറ്റെടുക്കാനായില്ല.് അഹമ്മദ് കബീർ വിഭാഗത്തിന്റെ നിസ്സഹരണമാണ് ജില്ലാ കമ്മിറ്റി ചുമതല ഏറ്റെടുക്കുന്നതിനു തടസ്സമായിരിക്കുന്നതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി.ഇ. അബ്്ദുൽഗഫൂറിനെ ജില്ലാ ജനറൽ സെ്ര്രകട്ടറിയാക്കുന്നതിനുള്ള നീക്കം മറു വിഭാഗം എതിർത്തതോടെ ഏഴ് മാസമായി ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ 9 ന് ഹംസ പറക്കാട്ട് പ്രസിഡന്റ്, വി.ഇ. അബ്ദുൽഗഫൂർ ജനറൽ സെക്രട്ടറി, പി.എ. അഹമ്മദ് കബീർ ട്രഷറർ എന്നിവരടങ്ങുന്ന ഭാരവാഹികളെ പാണക്കാട് തങ്ങൾ് പ്രഖ്യാപിച്ചത്.

ഭാരവാഹി തിരഞ്ഞെടുപ്പിലെ തർക്കംമൂലം കഴിഞ്ഞ ഫെബ്രുവരി 17- 18 തീയതികളിലായി കളമശ്ശേരി പൊതുമരാമത്ത് വകുപ്പ് ഓഡിറ്റോറിയത്തിൽ നടന്ന മുസ്ലിം ലീഗ് ജില്ലാ സമ്മേളനം അലങ്കോലപ്പെട്ടിരുന്നു. ഇരു ഗ്രൂപ്പുകകളും തമ്മിൽ സമവായ ചർച്ച പരാജയപ്പെട്ടതോടെ തിരഞ്ഞെടുപ്പിനായി കൗൺസിൽ യോഗം ചേർന്നെങ്കിലും അക്രമംകാരണം യോഗം പിരിച്ചുവിട്ടു. അടിപിടിയിൽ നേതാക്കൾക്കും, പ്രവർത്തകർക്കും മർദ്ദനമേറ്റു. പുറത്തുനിന്നെത്തിയ ഗുണ്ടകളുടെ നേതൃത്വത്തിലായിരുന്നു അക്രമം അരങ്ങേറിയത്. വിവരം അറിഞ്ഞ്്് കളമശ്ശേരി പോലീസ് സ്ഥലത്ത്് എത്തി ലീഗുകാരല്ലാത്ത ഏതാനും ഗുണ്ടകളെ പിടികൂടിയത് ലീഗ് നേതൃത്വത്തിനു നാണക്കേട് സൃഷ്ടിച്ചിരുന്നു. ഇതോടെ റിട്ടേണിങ് ഓഫീസർമാർ കൗൺസിൽ യോഗം പിരിച്ചുവിട്ടു. വീണ്ടും കൗൺസിൽ യോഗം വിളിച്ച് തിരഞ്ഞെടുപ്പ് നടത്താമെന്ന് നേതാക്കൾ ഉറപ്പുനൽകിയെങ്കിലും പാലിച്ചില്ലെന്നാണ് ആക്ഷേപം.
125 ഓളം ജില്ലാ കൗൺസിൽ അംഗങ്ങളിൽ 85 ലേറെ പേർ തങ്ങളുടെ പക്ഷത്താണെന്നും, 14 നിയോജക മണ്ഡസം കമമിറ്റികളിൽ 1o നിയോജക മണ്ഡലം കമ്മിറ്റിയിൽ പ്രസിഡന്റ് ജനറൽ സെക്രട്ടറിമാർ തങ്ങളുടെ പക്ഷത്താണെന്നും ബാക്കി രണ്ടു നിയോജക മണ്ഡലം കമ്മിറ്റികളിൽ സമവായത്തിൽ വീതംവയ്ക്കുകയായിരുന്നുവെന്നുമാണ് കബീർ വിഭാഗം പറയുന്നത്. ജില്ലയിൽ മൃഗീയ ഭൂരിപക്ഷമുള്ള തങ്ങളുടെ പ്രധാന നേതാക്കളെ ഉൾ്‌പ്പെടെ വെട്ടിനിരത്തിയാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചിരിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തുന്നു.

ഇതിനിടെ മുസ്ലിം ലീഗ് നേതാവ് മുൻ എംഎൽഎ യും സംസ്ഥാനത്തെ സമുന്നത നേതാവുമായ ടി.എ. അഹമ്മദ് കബീറിനെ ആദരിക്കുന്നതിനുവേണ്ടി ഞായറാഴ്ച ചേരാനിരുന്ന സംഘാടകസമിതി രൂപീകരണ യോഗം സംസ്ഥാന കമ്മിറ്റി ഇടപ്പെട്ട് മാറ്റിവച്ചു. നേതൃനിരയിൽ 50 വർഷം പിന്നിട്ട നേതാവിനെ എറണാകുളത്ത് വൻ സ്വീകരണം ഒരുക്കുന്നതിനായിരുന്നു പദ്ധതി. ഇത് വിഭാഗീയ നീക്കമായി കണക്കാക്കിയാണ് യോഗം മാറ്റിവച്ചത്.

വിഭാഗീയത രൂക്ഷമായ എറണാകുളം ജില്ലയിൽ കാൽനൂറ്റാണ്ടായി മുസ്ലിംലീഗിൽ സംഘടനാ തിരഞ്ഞെടുപ്പ് നടക്കാറില്ല. മെമ്പർഷിപ്പ് പൂർത്തിയാക്കി കൗൺസിൽയോഗം ചേരും. അടിപിടികൂടി യോഗം പിരിച്ചുവിട്ട ശേഷം പിന്നീട് ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. ഇത്തവണയും അതേ രീതി ആവർത്തിച്ചെങ്കിലും അഹമ്മദ് കബീർ വിഭാഗം വിട്ടുവീഴ്ചക്കു തയ്യാറാകാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version