Home LOCAL NEWS ERNAKULAM എറണാകുളം മുസ്ലിം ലീഗിലെ വിഭാഗീയത ; നിയമ യുദ്ധത്തിലേക്ക്

എറണാകുളം മുസ്ലിം ലീഗിലെ വിഭാഗീയത ; നിയമ യുദ്ധത്തിലേക്ക്

0

മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെയും, എറണാകുളം ജില്ലാ കമ്മിറ്റിയുടെയും മിനിറ്റ്‌സ് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം

വാദി ഭാഗത്തിനായി അഡ്വ :ദീനേഷ് ആര്‍. ഷേണായ്. അഡ്വ:ജോസഫ് ജോര്‍ജ് എന്നിവര്‍ ഹാജരായപ്പോള്‍, മുസ്ലിം ലീഗിനുവേണ്ടി
അഡ്വ :എം.എസ്്. ഉണ്ണികൃഷ്ണന്‍, അഡ്വ: ആര്‍. രാജേഷ്,അഡ്വ :പി. വിഷ്ണുനാദ്, അഡ്വ : പി.കെ. സജീവ് എന്നിവരും ഹാജരായി


കൊച്ചി : മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെയും, എറണാകുളം ജില്ലാ കമ്മിറ്റിയുടെയും മിനിറ്റ്‌സ് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം. തിരഞ്ഞെടുപ്പ് നടത്താതെ പാര്‍ട്ടി ഭരണഘടനക്കുവിരുദ്ധമായി എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചത് ചോദ്യം ചെയ്ത് ഏതാനും ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ മുനിസിഫ് കോടതി മിനിറ്റ്‌സ് ബുക്ക് ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത്.
ഇതോടൊപ്പം സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിച്ച ജില്ലാ കമ്മിറ്റിയോട്്് സംഘടനാപരമായ തീരുമാനമെടുക്കരുതെന്നും കോടതി ഉത്തരവിട്ടു. ഇതോടെ ശനിയാഴ്ച ചേര്‍ന്ന ജില്ലാകമമിറ്റി കോടതിയുടെ നീരീക്ഷണത്തിലാണ് ചേര്‍ന്നത്.

കേസ് വീണ്ടും പരിഗണിക്കുന്ന അടുത്ത ചൊവ്വാഴ്ച മിനിറ്റ്്്‌സ് ബുക്ക്്് ഹാജരാക്കാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ ഉറപ്പുനല്‍കി. ജില്ലയില്‍ അഹമ്മദ് കബീര്‍ വിഭാഗവും മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്് വിഭാഗവും തമ്മിലുള്ള തര്‍ക്കമാണ് ഒടുവില്‍ നിയമ യുദ്ധത്തില്‍ എത്തിയിരിക്കുന്നത്. ജില്ലാ കൗണ്‍സില്‍ യോഗം ചേരാതെ സംസ്ഥാന പ്രസിഡന്റ് ഭാരവാഹികളെ ഏക പക്ഷീയമായി പ്രഖ്യാപിച്ചത്് പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമാണെന്നു ചൂണ്ടികാണിച്ച്്് പിറവം, പറവൂര്‍ നിയോജക മണ്ഡലത്തില്‍പ്പെട്ട ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ റഫീക്ക്, കാസിം തുടങ്ങിയവരാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

വിഷയം പരിശോധിക്കാന്‍ കോടതി അഭിഭാഷക കമ്മീഷനെ നിയമിച്ചിരുന്നു. കമ്മീഷന്‍ കോഴിക്കോട് മുസ്ലിം ലീഗ് ഓഫീസില്‍ എത്തി മിനിറ്റ്‌സ് ബുക്ക് ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ജനറല്‍സെക്രട്ടറി പി.എം.എ സലാം സ്ഥലത്ത ഇല്ലെന്ന മറുപടിയാണ് കിട്ടിയത്. തുടര്‍ന്ന് ബുക്കും , മെമ്പര്‍ഷിപ്പ് രജിസ്ത്രറും കോടതിയില്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കി തിരികെ പോന്നു. ശനിയാഴ്ച കോടതി ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ജില്ലാ കമ്മിറ്റി വിളിച്ചകാര്യം ഹര്‍ജിക്കാര്‍ ചൂണ്ടികാണിച്ചത്. നേരത്തെ തീരുമാനിച്ച കളമശ്ശേരിയില്‍ പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നത് ആലോചനയോഗമാണ് ചേരുന്നതെന്നു ചൂണ്ടികാണിച്ചതോടെയാണ് കമമിറ്റി ചേരുന്നതിനു കോടതി അനുമതി നല്‍കിയത്. കേസ്്് ഉള്ളതിനാല്‍ സംഘടാകാര്യങ്ങളൊന്നും തീരുമാനിക്കരുതെന്നും നിര്‍ദ്ദേശിച്ചു. യോഗ നടപടികള്‍ നിരീക്ഷിക്കാന്‍ നിരീക്ഷകനായി അഡ്വ. ഹരികുമാറിനെ നിയോഗിക്കുകയും ചെയ്തു.

ഇതിനിടെ എറണാകുളം ജില്ലയില്‍നിന്നു പ്രതിനിധികളില്ലാതെ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്തുന്നതിനെ ചോദ്യം ചെയ്ത് മുസ്ലിം ലീഗ് മുന്‍ ജില്ലാ പ്രസിഡന്റ് എം.പി. അബ്്ദുല്‍ഖാദര്‍, റഫീക്ക് എന്നിവര്‍ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ കോടതി വിധി മറികടക്കാന്‍ നേരത്തെ ജില്ലയില്‍നിന്നു സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളെ തിര്‌ഞ്ഞെടുത്തതായി കൃത്രിമ രേഖ സൃഷ്ടിച്ചതായും പരാതി ഉണ്ട്. കേസില്‍ തിരിച്ചടി ഭയന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്കുവേണ്ടി നാല് അഭിഭാഷകരാണ് കോടതിയില്‍ ഹാജരായത്.

വാദി ഭാഗത്തിനായി അഡ്വ :ദിനേഷ് ആര്‍. ഷേണായ്. അഡ്വ:ജോസഫ് ജോര്‍ജ് എന്നിവര്‍ ഹാജരായപ്പോള്‍, മുസ്ലിം ലീഗിനുവേണ്ടി
അഡ്വ :എം.എസ്്. ഉണ്ണികൃഷ്ണന്‍, അഡ്വ: ആര്‍. രാജേഷ്,അഡ്വ :പി. വിഷ്ണുനാദ്, അഡ്വ : പി.കെ. സജീവ് എന്നിവരും ഹാജരായി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version