Home LOCAL NEWS മുറിക്കല്ല് പാലം വഴി തുറക്കാനാവില്ല

മുറിക്കല്ല് പാലം വഴി തുറക്കാനാവില്ല

മൂവാറ്റുപുഴ : കടാതിയില്‍നിന്നു മുറിക്കല്ല് പാലത്തിലൂടെ ചെറുവാഹനങ്ങള്‍ക്ക്്് കടന്നു പോകുന്നതിനു പാതയൊരുക്കാനുള്ള നഗരസഭയുടെ നീക്കം മുറിക്കല്‍ കോളനിവാസികളുടെ ശക്തമായ എതിര്‍പ്പുമൂലം പരാജയപ്പെട്ടു. ഇതോടെ കോളനി റോഡിന്റെ സമീപത്തെ മറ്റൊരു പറമ്പിലൂടെ റോഡ് തുറക്കാനുള്ള ശ്രമം ആരംഭിച്ചു. നഗരസഭ ചെയര്‍മാന്‍ മുന്‍കൈയെടുത്ത് നടത്തിയ നീക്കം പ്രദേശവാസികള്‍ സംഘടിച്ച് എതിര്‍ത്തതോടെ് കൈയാങ്കളിയുടെ വക്കിലെത്തിയിരുന്നു. കോളനി റോഡിലൂടെ വാഹനം ഓടിക്കുന്നത് തങ്ങളുടെ സുരക്ഷിതത്വത്തെ ബാധിക്കുമെന്ന നിലപാടില്‍ ഉറച്ചുനില്ക്കുകയാണ് കോളനി വാസികള്‍.

പല തവണ റോഡിലേക്കുള്ള ഗേയ്റ്റ് തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പാലത്തില്‍നിന്നു സ്വകാര്യവ്യക്തിയുടെ സ്ഥലത്തുകൂടി കോളനി റോഡിലേക്ക് പ്രവേശിക്കുന്നതിനാണ് ലക്ഷ്യമിട്ടത്. ഇതിനായി സ്വകാര്യ വ്യക്തിയുടെ അനുവാദം വാങ്ങുകയും വഴി വെട്ടിത്തെളിക്കുകയും ചെയ്തിരുന്നു. തര്‍ക്കം പരിഹരിക്കുന്നതിനു പോലീസ് സ്‌റ്റേഷനിലും, എംഎല്‍എയും നഗരസഭയും മാധ്യസ്ഥ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. തങ്ങളുമായി ആലോചിക്കാതെ ബലം പ്രയോഗിച്ച്് വഴിതുറക്കാനെത്തിയതാണ് പ്രശ്‌നം രൂക്ഷമാക്കിയെതെന്നും കോളനി വാസികള്‍ ആരോപിക്കുന്നു.
നിര്‍ദിഷ്ട വഴി അടഞ്ഞതോടെ ഇനി കോളനി റോഡിനോട് ചേര്‍ന്ന്് സ്വകാര്യവ്യക്തിയുടെ പറമ്പിലൂടെ വഴി തുറക്കാനുള്ള ശ്രമമമാണ് നടക്കുന്നത്. ഇതിനു എതിര്‍പ്പില്ലെന്നു കോളനി വാസികള്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version