Home NEWS വീണ വിജയൻ പണം വാങ്ങിയത് ഏത് ഇനത്തിലാണെന്ന് മാത്യുകുഴൽനാടൻ

വീണ വിജയൻ പണം വാങ്ങിയത് ഏത് ഇനത്തിലാണെന്ന് മാത്യുകുഴൽനാടൻ

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്കെതിരെ വിമർശനം കടുപ്പിച്ച് മാത്യുകുഴൽനാടൻ എംഎൽഎ. വീണാ വിജയനും എക്‌സോലോജിക് കമ്പനിയും സിഎംആർഎല്ലിൽ നിന്ന് എന്നാൽ 1,72 കോടിക്കുപുറമെ 42 ലക്ഷവും, കരിമണൽ കമ്പനി ഉടമ ശശിശധരൻ കർത്തായുടെ ഭാര്യയുടെ കമ്പനിയിൽനിന്ന് 39 ലക്ഷവും വാങ്ങിയിട്ടുണ്ടെന്ന്്് മാത്യുകുഴൽനാടൻ കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തി.
സേവനത്തിന് നിയമാനുസൃതമായാണ് വീണയുടെ കമ്പനി പണം വാങ്ങിയതെന്നാണ് സിപിഐഎം പറയുന്നത്. 42 ലക്ഷം രൂപയ്ക്ക് IGST അടച്ചു. എന്നാൽ 1,72 കോടിക്ക് IGST നികുതി അടച്ചിട്ടില്ല. നികുതി അടച്ചു എങ്കിൽ അതിന്റെ രേഖ സിപിഐഎം പുറത്ത് വിടുമോ. അതല്ല പൊളിറ്റിക്കൽ ഫണ്ടിങ് ആണെങ്കിൽ അത് വ്യക്തമാക്കണം. IGST ഇനത്തിൽ 30 ലക്ഷം രൂപ ആണ് കേന്ദ്ര സർക്കാരിനു ലഭിക്കേണ്ടത്.അതിൽ പകുതി കേരളത്തിനു അവകാശപ്പെട്ടതാണ്. നികുതി അടയ്ക്കാത്തതിന്റെ രേഖകളും മാത്യൂകുഴൽനാടൻ പുറത്തുവിട്ടു.

ആറ് ലക്ഷം രൂപ മാത്രമാണ് നികുതിയിനത്തിൽ അടച്ചിട്ടുള്ളത്. 1.72 കോടി രൂപ വാങ്ങിയത് കരാർ അനുസരിച്ചാണെങ്കിൽ അതിന് നികുതി അടച്ചിട്ടുണ്ടോ? സിപിഐഎം മുഖ്യമന്ത്രിയുടെ മകളുടെ സെക്യൂരിറ്റി ഏജൻസിയായി മാറിയെന്നും സിപിഎമ്മിന്റെ അവസ്ഥ പരതാപകരമെന്നും മാത്യുകുഴൽനാടൻ പറഞ്ഞു. നികുതി വെട്ടിച്ചുവെന്നും, കള്ളപ്പണം വെളിപ്പിച്ചെന്നും ആരോപിക്കുന്ന ഡി.വൈ.എഫ്‌ഐ വീണ അടക്കാത്ത നികുതി പിടിച്ചു വാങ്ങണമെന്ന് ആവശ്യപ്പെടുമോ? എന്നും ചോദിച്ചു. സിപിഐഎമ്മിനോട് സഹതാപം തോന്നുന്നു. ഇനിയും അമ്പേറ്റ് വാങ്ങാൻ താൻ തയാറാണ്. താൻ ശരശയ്യലിലായാലും അഴിമതിക്കെതിരെ പോരാടുമെന്നും ജനം തന്നോടൊപ്പമുണ്ടെന്നും വിശദീകരിച്ചു. വീണ വിജയയന്റെ GST തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ഇത് നിയമപരമായ നീക്കമാണ്.

തനിക്കെതിരെ ഉയർന്നു വന്ന ആരോപണങ്ങൾക്ക് മറുപടി പറയാൻ തയ്യാറാണ്. താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി കാത്തിരിക്കുകയായിരുന്നു. ഒരു കമ്പനിയിൽനിന്നു വാങ്ങിയ പണത്തിന്റെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. മഞ്ഞുമലയുടെ ഒര അംശംമാത്രമാണിത്. ഒരു കമ്പനി മാത്രമല്ലല്ലോ നാട്ടിലുള്ളതെന്നും ഓർമിച്ചു.

പാർട്ടിയുടെ നേതാക്കളുടെ അനുമതിയോടെയാണ് മുന്നോട്ടുപോകുന്നതെന്നും മാത്യുകുഴൽനാടൻ പറഞ്ഞു. ഇതിനിടെ 25 ന് സിപിഎം നേതൃത്വത്തിൽ മാത്യുകുഴൽനാടൻ എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ മാർച്ച് നടത്തിയിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version