Home NEWS INDIA പ്രധാന മന്ത്രിക്കെതിരെ പ്രതിഷേധം ; മൻ കീ ബാത്ത് പറയുന്ന നേരം റേഡിയോ എറിഞ്ഞ് ഉടച്ചും...

പ്രധാന മന്ത്രിക്കെതിരെ പ്രതിഷേധം ; മൻ കീ ബാത്ത് പറയുന്ന നേരം റേഡിയോ എറിഞ്ഞ് ഉടച്ചും കാതുകൾ അടച്ചും മണിപ്പൂരികൾ

മണിപ്പൂരിൽ കലാപം കെട്ടടങ്ങാതെ ഒന്നര മാസം പിന്നിട്ടിട്ടും പ്രധാന മന്ത്രി നരേന്ദ്രമോദി പ്രതികരിക്കാത്തതിൽ പ്രതിഷേധം ഉയരവെ ‘മൻ കി ബാത്ത്’ ദിനത്തിൽ പ്രതിഷേധവുമായി മണുപ്പൂരിൽ സ്ത്രീകളടക്കെ തെരുവിലിറങ്ങി. പ്രധാന മന്ത്രി മൻ കീ ബാത്ത് പറയുന്ന സമയം കാതുകൾ അടച്ചു പിടിച്ചും, റേഡിയോ എറിഞ്ഞ് ഉടച്ചുമാണ് പ്രതിഷേധിച്ചത്. ഇംഫാൽ വെസ്റ്റ് ജില്ലയിലെ സിങ്ജാമെയ് മാർക്കറ്റിലും 48 കിലോമീറ്റർ അകലെയുള്ള കാക്കിങ് മാർക്കറ്റിലാണ് ് പ്രതിഷേധം നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സ്ത്രീകളും പുരുഷന്മാരും അടക്കം വലിയ. ആൾക്കൂട്ടം പ്രതിഷേധ മുദ്രാവാക്യം മുഴക്കിയാണ് ഇവിടെ തടിച്ചുകൂടിയത്. ഒരാൾ
റേഡിയോയിലെ ‘മൻ കി ബാത്ത്’ എല്ലാവരെയും കേൾപ്പിക്കുന്നു. തുടർന്ന് റേഡിയോ റോഡിൽ എറിഞ്ഞ് തകർക്കുകയും ചവിട്ടിമെതിക്കുകയും ചെയ്യുന്ന ദൃശ്യമാണ് പുറത്തുവന്നത്.


. ‘ഞാൻ മൻ കി ബാത്തിനെ എതിർക്കുന്നു’, ‘നാണക്കേട്, മിസ്റ്റർ മോദി. മൻ കി ബാത്തിൽ മണിപ്പൂരിനെ കുറിച്ച് ഒരു വാക്കുപോലും ഇല്ല’, ‘മൻ കി ബാത്ത് വേണ്ട, മണിപ്പൂർ കി ബാത്ത് ആണ് വേണ്ടത്’, ‘മിസ്റ്റർ പിഎം മോദി, മൻ കി ബാത്തിൽ ഇനി നാടകം വേണ്ട’ എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകളും പ്രതിഷേധക്കാർ ഉയർത്തി.

മെയ് മൂന്ന് മുതൽ തുടരുന്ന സംഘർഷത്തിൽ ഇതിനോടകം 110 ലേറെ പേർ മരണപ്പെട്ടതാണ് ഔദ്യോഗിക അറിയി്പ്പ്. ഒരു ലക്ഷത്തോളം പേർ ദുരിതാശ്വാസ കാമ്പിൽ കഴിയുന്നു. നിരവധി ഗ്രാമങ്ങൾ കത്തിയമർന്നു. കടകളും, വീടുകളും കത്തിക്കുന്നു. ജനം ഭയന്ന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. കലാപം തുടങ്ങി ഇതുവരെ പ്രധാന മന്ത്രി ഇടപെടാത്തതിൽ കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തുന്നതിനിടയാണ് മണിപ്പൂരിൽ പ്രധാനമന്ത്രിക്കെതിരെ പ്രതീകാത്മകമായ രോഷം. വിഷയവുമായി ബന്ധപ്പെട്ട് 10 പ്രതിപക്ഷ പാർട്ടി നേതാക്കൾ പ്രധാന മന്ത്രിയെ കാണാൻ 11 ദിവസം ഡൽഹിയിൽ കാത്തിരിന്നിട്ടും അനുവാദവും കിട്ടിയിരുന്നില്ല. ‘

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version