Home LOCAL NEWS മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൂവാറ്റുപുഴയിൽ എ ഐ വൈ എഫ് നൈറ്റ് മാർച്ച് നടത്തി

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൂവാറ്റുപുഴയിൽ എ ഐ വൈ എഫ് നൈറ്റ് മാർച്ച് നടത്തി

മൂവാറ്റുപുഴ: മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള സംഘപരിവാർ അക്രമണം അവസാനിപ്പിക്കുക, പ്രധാമന്ത്രി മൗനം വെടിയുക , മണിപ്പൂർ മുഖ്യമന്ത്രി രാജി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ,
എഐവൈഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി ആശ്രമം ബസ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ചിന് സി.എൻ ഷാനവാസ് , അലി സെയ്ദ് , ജിനേഷ് ഗംഗാതരൻ , സൈജൻ പാലിയത്ത് , സിദ്ധിക്ക് വി.എം. , അൻഷാജ് തേനാലി തുടങ്ങിയവർ നേത്യത്വം നൽകി. മാർച്ച് നഗരം ചുറ്റി നെഹ്രു പാർക്കിൽ സമാപിച്ചു.

തുടർന്ന് നടക്കുന്ന സമ്മേളനം എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ഉദ്ഘാടനം ചെയ്യ്തു. എ. ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് അഡ്വ. എൽ. എ അജിത്ത് അദ്ധ്യക്ഷത വഹിച്ചു മണ്ഡലം സെക്രട്ടറി കെ.ബി നിസ്സാർ , സി.പി ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ , എ.ഐ എസ് എഫ് ജില്ലാ സെക്രട്ടറി ഗോവിന്ദ് എസ് കുന്നുംപുറം സി പി ഐ ലോക്കൽ സെക്രട്ടറിമാരായ കെ.പി അലികുഞ്ഞ് , എം.കെ അജി , ഷാജി അലിയാർ , ഇ ബി.
ജലാൽ മാഷ് , പി.വി ജോയി, സി.ജെ ബാബു , തുടങ്ങിയവർ സംസാരിച്ചു.

ചിത്രം – മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച ് നൈറ്റ് മാർച്ച് എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ഉദ്ഘാടനം ചെയ്യുന്നു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version