Home NEWS KERALA എം.എം ലോറൻസിൻറെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നൽകും

എം.എം ലോറൻസിൻറെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നൽകും

0

കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം ലോറൻസിൻറെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നൽകും. ഹൈക്കോടതി നിർദ്ദേശ പ്രകാരം രൂപീകരിട്ട കളമശേരി മെഡിക്കൽ കോളജിലെ അഡൈ്വസറി കമ്മിറ്റിയാണ് മൃതദേഹം മെഡിക്കൽ കോളേജിനു വിട്ടുനൽകുന്നതിന് തീരുമാനിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് എം.എം.ലോറൻസ് അന്തരിച്ചത്. മൃതദേഹം ഗവ. മെഡിക്കൽ കോളജിന് വിട്ടുനൽകാനുള്ള കുടുംബത്തിന്റെ തീരുമാനത്തിനെതിരെ മകൾ ആശ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തർക്കം ഉടലെടുത്തത്്. തുടർന്ന് മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിക്കാൻ കോടതി ഉത്തരവിട്ടു.

കളമശേരി മെഡിക്കൽ കോളേജ് ഓഫീസർ വിഷയം തീർപ്പാക്കണമെന്നും കേരള അനാട്ടമി ആക്ട് പ്രകാരം വിഷയത്തിൽ നിയമവശങ്ങൾ പരിശോധിച്ചു മറ്റു നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

മെഡിക്കൽ കോളജിന് മൃതദേഹം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ലോറൻസിന്റെ ആഗ്രഹപ്രകാരം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് വിട്ടുനൽകുമെന്നായിരുന്നു കുടുംബവും പാർട്ടിയും ആദ്യം അറിയിച്ചിരുന്നത്.

ഇതിനിടെ ആശാ ലോറൻസിന്റെ അഭിഭാഷകൻ കൃഷ്ണരാജിനെതിരെ കളമശേരി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകി. ഹിയറിങ്ങിനിടെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version