Home NEWS KERALA എം.എ. ബേബിക്ക് എ.കെ.ജി സെന്ററിൽ ഉജ്ജ്വല സ്വീകരണം

എം.എ. ബേബിക്ക് എ.കെ.ജി സെന്ററിൽ ഉജ്ജ്വല സ്വീകരണം

0
MA BABY

തിരുവനന്തപുരം: സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം തിരുവനന്തപുരത്ത് എ കെ ജി സെന്ററിൽ എത്തിയ എം.എ. ബേബിയെ നേതാക്കളും പ്രവർത്തകരും ചേർന്ന് വരവേറ്റു. സിപിഐ എം കേന്ദ്ര കമിറ്റി അംഗം ഇ പി ജയരാജൻ, മന്ത്രി വി ശിവൻകുട്ടി, സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് , എ എ റഹിം എം.പി തുടങ്ങിയവർ ചേർന്നാണ് സ്വീകരിച്ചത്്. മധുരയിൽ നിന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ ബേബി എത്തിയത്.

ഇവിടെ നൽകിയ സ്വീകരണം വ്യക്തിപരമായി എനിക്കുള്ളതല്ല. പാർടിയെ ജനങ്ങൾ എത്രമാത്രം സ്‌നേഹിക്കുന്ന എന്നതിന്റെ ഉദാഹരണമാണ്. വരുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ സജ്ജമാക്കാൻ ഇതേ ആവേശത്തിൽ ഒരുമിച്ച് പ്രവർത്തിക്കണമെന്നും സ്വീകരണത്തിനു നന്ദി രേഖപ്പെടുത്തി എം.എ ബേബി പറഞ്ഞു.

എമ്പുരാൻ സിനിമയ്ക്കെതിരെ നടന്നത് ഫാസിസ്റ്റ് നടപടിയാണെന്ന് ബേബി പറഞ്്ഞു
ഹീനമായ കടന്നാക്രമണമാണ്. ഗുജറാത്തിൽ നടന്ന വർഗീയ തേർവാഴ്ചയെക്കുറിച്ച് സിനിമയിൽ പരാമർശങ്ങളുണ്ട്. ്. സിനിമ ഒളിച്ചുകടത്തി തീയറ്ററിൽ പ്രദർശിപ്പിക്കുകയായിരുന്നില്ല. സെൻസർബോർഡ് അനുമതി നൽകിയതിന് ശേഷമാണ് ചിത്രം പ്രദർശനത്തിന് എത്തിച്ചത്.
രാജ്യം നേരിടുന്ന വെല്ലുവിളി അഭിമുഖീകരിക്കാൻ വളരെ വ്യക്തമായ കാഴ്ചപ്പാടോടുകൂടി പ്രവർത്തിക്കുന്ന പാർടിയാണ് സിപിഐ എം. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ സംരക്ഷണത്തിന് ഇന്ത്യയിലെ പാർടി ഒന്നടങ്കം അണി നിരക്കണ്ടതുണ്ട്. കേരളത്തിന് അവകാശപ്പെട്ട പണം നൽകാതെ കേന്ദ്ര സർക്കാർ സാമ്പത്തികമായി സംസ്ഥാന സർക്കാരിനെ കഴുത്ത് ഞെരിക്കുന്ന സമീപനമുണ്ട്. അതിനെ അതിജീവിച്ചുകൊണ്ടാണ് അഭിമാനകരമായ ബദൽ നയങ്ങൾ നടപ്പാക്കി അഭിമാനകരമായ നേട്ടങ്ങൾ കേരളം കൈവരിക്കുന്നതെന്നും എം എ ബേബി പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version